malappuram local

എല്ലാ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ സൗജന്യമായി നല്‍കി പൊന്നാനി നഗരസഭ

പൊന്നാനി: പൊന്നാനി നഗരസഭാ പരിധിക്കകത്തുള്ള എല്ലാ സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലും ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് ആകര്‍ഷകമായ ബാഗും, കുടയും, സ്ലേറ്റും, പെന്‍സിലും സൗജന്യമായി നല്‍കി പൊന്നാനി നഗരസഭ ചരിത്രം കുറിച്ചു.
പൊന്നാനി തെയ്യങ്ങാട് ജിഎല്‍പി സ്‌കൂളില്‍ നടന്ന നഗരസഭ പ്രവേശനോല്‍സവത്തിലാണ് നഗരസഭയിലെ മുഴുവന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുമായി പൊന്നാനി നഗരസഭ നടപ്പാക്കിയ കുഞ്ഞിക്കുടയും ചങ്ങാതിബാഗും'പദ്ധതിയുടെയും ഉദ്ഘാടനം പൊന്നാനി നഗരസഭാ കൗണ്‍സിലറും, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ ടി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചത്.
സംസ്ഥാനത്ത് തന്നെ ഇതാദ്യമാണ് ഒരു നഗരസഭ ആ പ്രദേശത്തെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. ഏറെ ആശങ്കകളോടെയാണ് ഈ പദ്ധതി ഏറ്റെടുക്കാന്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ പറഞ്ഞു. മുനിസിപല്‍ എജ്യുക്കേഷന്‍ കമ്മിറ്റി (എംഇസി)വിളിച്ചു ചേര്‍ത്തു എല്ലാ സ്‌കൂളിലെയും പ്രവേശനോത്സവം കൃത്യമായി ആസൂത്രണം ചെയ്താണ് ഇങ്ങനെയൊരു പദ്ധതിയുമായി നഗരസഭ മുന്നോട്ട് വന്നത്. ഇതുവരെ നഗരസഭ പരിധിയില്‍ ഒന്നാം ക്ലാസ്സില്‍ 22 വിദ്യലയങ്ങളിലായി 1114 കുട്ടികള്‍ എന്റോള്‍ ചെയ്തിട്ടുണ്ട്.
ഇതിന്റെ ഉദ്ഘാടനമാണ് തെയ്യങ്ങാട് സ്‌കൂളില്‍ നടന്നത്. മറ്റു കുട്ടികള്‍ക്ക് അടുത്തദിവസം തന്നെ പഠനോപകരണങ്ങള്‍ നല്‍കും. നാലര ലക്ഷം ചെലവു വരുന്ന ഈ പദ്ധതിക്ക് പിന്തുണ നല്‍കാന്‍ തയ്യാറായത് പൊന്നാനി സര്‍വീസ് സഹകരണ ബാങ്കാണ്.
Next Story

RELATED STORIES

Share it