Flash News

എല്ലാ ഊര്‍ജ്ജവിതരണ കമ്പനികളും 2019 ഓടെ ലാഭത്തിലാക്കും: കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി:  രാജ്യത്തെ മുഴുവന്‍ ഊര്‍ജ്ജവിതരണ കമ്പനികളെയും 2019ന് മുന്‍പായി ലാഭത്തിലാക്കാന്‍ സാധിക്കുമെന്ന്‌കേന്ദ്ര ഊര്‍ജ്ജ, കല്‍ക്കരി, നവ പുനരുപയോഗഊര്‍ജ്ജവകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. പവര്‍ഫോക്കസ്ഉച്ചകോടിയില്‍ പങ്കെടുത്ത് സംസ്ാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 5542 ഗ്രാമങ്ങള്‍ ഇതേവരെ വൈദ്യുതീകരിച്ചുവെന്നും 1390 ഗ്രാമങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2015-16ലെ ഗ്രാമവൈദ്യുതീകരണലക്ഷ്യം 2800 ആയിരുന്നത് 5800 ആയി പുനക്രമീകരിച്ചിട്ടുണ്ടെന്നും മാര്‍ച്ച് അവസാനത്തോടെ 7000 ഗ്രാമങ്ങളെ വൈദ്യുതീകരിക്കുകയെന്ന ലക്ഷ്യമാണ് ഉദ്യോഗസ്ഥര്‍ സ്വയം നിശ്ചയിച്ചിരിക്കുന്നത്. ഉജ്ജ്വല്‍ഡിസ്‌കോം അഷ്വറന്‍സ് യോജന(ഉദയ്) അനുസരിച്ചുള്ളസംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ആത്മാര്‍ത്ഥ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കേരളം, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ അംഗമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it