Flash News

എല്ലാവര്‍ക്കും വീട് 2022ല്‍, വികസനവും ദാരിദ്ര്യനിര്‍മാര്‍ജനവും സര്‍ക്കാരിന്റെ ലക്ഷ്യം : രാഷ്ട്രപതി

ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാവര്‍ക്കും വീട് എന്ന പദ്ദതി 2022 ഓടെ നടപ്പാക്കുമെന്ന്് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി.  പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് ഇരു സഭകളുടെയും സംയക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് രാഷ്ട്രപതി ഇക്കാര്യമറിയിച്ചത്.
പദ്ദതിയുടെ ഭാഗമായി നാലു ലക്ഷം വീടുകള്‍ ഇതിനകം യാഥാര്‍ഥ്യമാക്കിയതായും  വികസനവും ദാരിദ്ര്യനിര്‍മാര്‍ജനവും ഈ സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യസുരക്ഷയ്ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ പരിഗണന. അംബേദ്കറുടെ പാരമ്പര്യമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. ലോകത്തെ ഏറ്റവും വിജയകരമായ സാമ്പത്തിക പദ്ദതിയാണ് ജന്‍ധന്‍ എന്നും ഇതിലൂടെ 32000 കോടി രൂപയുടെ സഹായം നടപ്പാക്കിയതായും അ്‌ദ്ദേഹം അറിയിച്ചു.

Next Story

RELATED STORIES

Share it