എല്ലാവര്‍ക്കും വീട് പദ്ധതിക്ക് അംഗീകാരം; 1.72 ലക്ഷം വീടുകള്‍ നല്‍കും

തിരുവനന്തപുരം: എല്ലാവര്‍ക്കും വീട് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ബിപിഎല്‍/താഴ്ന്ന വരുമാനവിഭാഗത്തിലുള്ള കുടുംബങ്ങള്‍ക്ക് 1.72 ലക്ഷം വീടുകളാണു നല്‍കുകയെന്നു യോഗതീരുമാനം വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഭൂരഹിതരായ ബിപിഎല്‍ വിഭാഗത്തിലുള്ള 75,000 കുടുംബങ്ങള്‍ക്കു ബഹുനില അപ്പാര്‍ട്ട്‌മെന്റുകള്‍, ഭൂമി സ്വന്തമായുള്ള ബിപിഎല്‍/താഴ്ന്ന വരുമാനത്തിലുള്ള 75,000 കുടുംബങ്ങള്‍ക്ക് പലിശ സബ്‌സിഡി നല്‍കുന്ന ഭവനവായ്പകള്‍, തദ്ദേശ സ്ഥാപനങ്ങളിലെ അതിദരിദ്രര്‍ക്ക് ഒരു വാര്‍ഡില്‍ ഒരുവീട് എന്ന പദ്ധതിപ്രകാരം 22,000 വീടുകള്‍ എന്നിങ്ങനെ മൂന്നുവിഭാഗമായാണു പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം 29,000 വീടുകള്‍ നിര്‍മിക്കും.
ഭൂമിയുള്ള ബിപിഎല്‍ കുടുംബങ്ങള്‍ക്കു നാലുലക്ഷം രൂപ ചെലവുവരുന്ന 60 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള 7,000 വീടുകള്‍ നിര്‍മിക്കും. ഭവനനിര്‍മാണ ബോര്‍ഡാണ് ആദ്യഘട്ടം പദ്ധതികള്‍ നടപ്പാക്കുന്നത്. മറ്റു ഭവനനിര്‍മാണ പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന ഹൗസിങ് സൊസൈറ്റിയും ജില്ലാ ഹൗസിങ് സൊസൈറ്റികളും രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it