എല്ലാവര്‍ക്കും നീതി ലഭിക്കുന്നതുവരെ പോരാടും: ഉമറിന്റെ സഹോദരി

എല്ലാവര്‍ക്കും നീതി  ലഭിക്കുന്നതുവരെ പോരാടും: ഉമറിന്റെ സഹോദരി
X
Omar-sister

ന്യൂഡല്‍ഹി: പ്രഫസര്‍ എസ് എ ആര്‍ ഗീലാനിയുടെയും പ്രഫസര്‍ ജി എന്‍ സായിബാബയുടെയും മോചനം വരെ പോരാട്ടം തുടരുമെന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ സഹോദരി സാറ ഫാത്തിമ. ജയില്‍മോചിതരായ സഹോദരന്‍ ഉമറിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും സ്വീകരിക്കുന്നതിനായി ജെഎന്‍യു കാംപസില്‍ നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു 11 വയസ്സുകാരിയായ സാറ ഫാത്തിമ.
തന്റെ സഹോദരന്‍ ദേശദ്രോഹിയല്ല. എന്താണോ ശരി അതിനുവേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്. ദേശദ്രോഹികളെന്ന് തെറ്റായി മുദ്രകുത്തപ്പെട്ട എല്ലാവര്‍ക്കുമെതിരായ കുറ്റങ്ങള്‍ എടുത്തുമാറ്റണമെന്നതിനാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. അവര്‍ മോചിതരാവണം. അവര്‍ ദേശദ്രോഹികളല്ലെന്നതു വ്യക്തമായതാണ്. ജെഎന്‍യു വിദ്യാര്‍ഥികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്നു തെളിഞ്ഞു. ഉമര്‍ ഖാലിദ് തന്റെ പോരാട്ടം തുടരണമെന്നും എപ്പോഴും എന്താണോ ശരി അതിനുവേണ്ടി നിലകൊള്ളണമെന്നും സാറ ഫാത്തിമ പറഞ്ഞു. തെറ്റിനെ തെറ്റെന്നും ശരിയെ ശരിയെന്നും അദ്ദേഹം പറയണമെന്നാണ് തന്റെ ആഗ്രഹം.
പ്രഫസര്‍ എസ് എ ആര്‍ ഗിലാനിയെയും പ്രഫസര്‍ ജി എന്‍ സായിബാബയെയും വിട്ടയക്കുകയും അവര്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കുകയും ചെയ്യണമെന്നും സാറ ഫാത്തിമ ആവശ്യപ്പെട്ടു. ജെഎ ന്‍യുവില്‍ തടിച്ചുകൂടിയ ആളുകള്‍ കൈയടികളോടെയും മുദ്രാവാക്യം വിളികളോടെയും പ്രസംഗത്തെ വരവേറ്റു. സാമൂഹിക മാധ്യമങ്ങളില്‍ പ്രസംഗം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it