palakkad local

എല്ലാവരും തിരഞ്ഞെടുപ്പ് തിരക്കില്‍; മണല്‍ കടത്ത് വ്യാപകം

സി കെ ശശിചാത്തയില്‍

ആനക്കര: വീണ്ടും ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ്, മണല്‍ കടത്തുകാര്‍ക്ക് ചാകര. എല്ലാവരും തിരക്കിലായതോടെയാണ് മണല്‍ കടത്ത് സംഘങ്ങള്‍ സജീവമായത്. ദിനം പ്രതി നിരവധി ലോഡ് മണല്‍ രാത്രിയും പകലുമായി കടത്തി പോകുന്നുണ്ട്. പോലിസിന്റെയും റവന്യൂ വകുപ്പിന്റെയും നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ മാത്രം മണല്‍ മാഫിയ സംഘങ്ങളില്‍പ്പെട്ടവര്‍ കാവലുമുണ്ട്.
തുലാമാസത്തില്‍ മഴകുറഞ്ഞതോടെ നിള നേരത്തെ തന്നെ വറ്റിയിരിക്കുകയാണ്. പുഴ വറ്റി തുടങ്ങിയതിനാല്‍ മണല്‍ കടത്ത് വ്യാപകമായി തുടരുകയാണ്. മണലിന് ആവശ്യക്കാര്‍ ഏറിയതോടെ ഇരട്ടി വിലക്കാണ് വില്‍പ്പനനടക്കുന്നത്. ഇലക്ഷന്‍ കാരണം രാഷ്ട്രീയപാര്‍ട്ടികളും അനധീകൃത മണല്‍കടത്തിനെതിരെ ശബ്ദിക്കുന്നില്ല. ആരെയും വെറുപ്പിക്കേണ്ട ഇലക്ഷന്‍ കഴിഞ്ഞുനോക്കാമെന്ന രീതിയില്‍ ഇവരും ഒഴിഞ്ഞ് മാറിയതോടെ മണല്‍ കടത്ത് വ്യാപകമാകാന്‍ കാരണമായിട്ടുണ്ട്. പകല്‍ സമയത്ത് പുഴയോരത്ത് ശേഖരിച്ചുവെയ്ക്കുന്ന മണല്‍ ചാക്കിലാക്കിയാണ് ഗുഡ്‌സ് ഓട്ടോ അടക്കമുള്ള വാഹനത്തില്‍ കൊണ്ടു പോകുന്നത്.
നേരത്തെ പോലിസും റവന്യൂ വകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതിനാ ല്‍ മണല്‍ കടത്ത് നിലച്ചിരുന്നു. മണല്‍ കടത്ത് പിടികൂടിയാല്‍ മോഷണകുറ്റത്തിന് കേസെടുക്കുമെന്നതിനാല്‍ പലരും ഇതില്‍ നിന്ന് പിന്‍മാറിയിരുന്നു. എന്നാല്‍, ഇലക്ഷന്‍ വന്നതോടെ ഇവര്‍ വീണ്ടും രംംഗത്ത് വന്നിരിക്കുകയാണ്.
Next Story

RELATED STORIES

Share it