എലിസബത്ത് രാജ്ഞിയുടെ 90ാം പിറന്നാളിന് കേക്കുണ്ടാക്കുന്നത് മുസ്‌ലിം വനിത

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ 90ാം പിറന്നാള്‍ നാളെ. ആഘോഷവേളയില്‍ കേക്കുണ്ടാക്കാന്‍ രാജകുടുംബം ഏല്‍പിച്ചിരിക്കുന്നത് ബിബിസി സംഘടിപ്പിച്ച കേക്ക് നിര്‍മാണ മല്‍സരത്തിലെ വിജയി നാദിയ ഹുസയ്ന്‍ എന്ന മുസ്‌ലിം വനിതയെയാണ്.
ബിബിസിയുടെ ഈ മല്‍സരത്തിലെ ആദ്യ മുസ്‌ലിം ജേതാവാണിവര്‍. പരമ്പരാഗത രീതിയില്‍നിന്നു വ്യത്യസ്തമായി നാരങ്ങ ഫ്‌ളേവര്‍ ചേര്‍ത്ത പ്രത്യേകതരം കേക്ക് ആണ് രാജ്ഞിക്കായി തയ്യാറാക്കുന്നതെന്നും ആഘോഷം നടക്കുന്ന ഗ്വില്‍ഡ്ഹാളിലെ വിന്‍ഡര്‍ കാസ്റ്റിലില്‍ നേരിട്ടെത്തി രാജ്ഞിക്ക് കേക്ക് സമ്മാനിക്കുമെന്നും നാദിയ പറഞ്ഞു.
Next Story

RELATED STORIES

Share it