Districts

എറണാകുളത്ത്  84 ശതമാനം പോളിങ്

കൊച്ചി: എറണാകുളം ജില്ലയില്‍ 84 ശതമാനം പോളിങ് നടന്നതായി പ്രാഥമിക കണക്ക്. കനത്ത മഴയെ തുടര്‍ന്ന് പോളിങ് സ്‌റ്റേഷനുകളില്‍ വെള്ളം കയറിയതും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയതും വോട്ടെടുപ്പിനെ ബാധിച്ചു. കനത്ത മഴയെ തുടര്‍ന്ന് രാവിലെ മന്ദഗതിയിലായിരുന്ന പോളിങ് ഉച്ചയോടെ 50 ശതമാനത്തിലെത്തി. ഉച്ചയ്ക്ക് മഴ മാറിയതോടെ പോളിങ് 84 ശതമാനത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ തവണ 75 ശതമാനമായിരുന്നു ജില്ലയിലെ പോളിങ്.
ഇത്തവണ ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയത് കിഴക്കമ്പലത്താണ്. ഇവിടെ 90.5 ശതമാനം പോളിങ് നടന്നു. കൊച്ചി കോര്‍പറേഷനില്‍ 67.73 ശതമാനമാണ് ഇത്തവണത്തെ പോളിങ്.
കഴിഞ്ഞ ദിവസം രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴയാണ് പോളിങ് ശതമാനം കുറയാന്‍ കാരണം. കൊച്ചിയിലെ ഭൂരിഭാഗം ഇടറോഡുകളും വെള്ളത്തിനടിയിലായി.
കൊച്ചി കഠാരിബാഗിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ പോളിങ് തുടങ്ങിയ സമയത്ത് ഒന്നരയടി വെള്ളമാണ് ഉണ്ടായിരുന്നത്. മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബൂത്ത് മാറ്റാന്‍ നടത്തിയ ശ്രമം രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്തു. പിന്നീട് ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയ ശേഷം മുകളിലെ നിലയിലേക്ക് ബൂത്ത് മാറ്റിയാണ് പ്രശ്‌നം പരിഹരിച്ചത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വോട്ടിങ് തടസ്സപ്പെട്ടു.
Next Story

RELATED STORIES

Share it