എറണാകുളത്ത് നാളെ ബസ് പണിമുടക്ക്

കൊച്ചി: സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫെയര്‍വേജ് അനുസരിച്ച് ബസ് ഉടമകള്‍എറണാകുളം ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് കൂലി വര്‍ധനവ് നല്‍കുന്നില്ലെന്നാരോപിച്ച് സംയുക്ത ബസ് തൊഴിലാളി സമരസമിതിയുടെ നേതൃത്വത്തില്‍ നാളെ എറണാകുളം ജില്ലയില്‍ ബസ് ജീവനക്കാര്‍ പണിമുടക്ക് നടത്തും.
ജില്ലാ ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ബസ്സുടമ സംഘടനകളും തൊഴിലാളി യൂനിയന്‍ നേതാക്കളുമായി ഇന്നലെ നടത്തിയ മൂന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം നടത്തുന്നതെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it