എറണാകുളം ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

കൊച്ചി: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ ദലിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമത്തിനുത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധപ്രകടനം പോലിസുമായി ഏറ്റുമുട്ടലില്‍ കലാശിച്ചു. ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലിസുദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എറണാകുളം ജില്ലയില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനംചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് പാല്‍, പത്രം, ആശുപത്രി തുടങ്ങി അവശ്യസേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പേരുണ്ടായിട്ടും എസ്എഫ്‌ഐ നേതാക്കളെ പോലിസ് സംരക്ഷിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി കെ മോഹന്‍ദാസ് ആരോപിച്ചു. മാര്‍ച്ചിനിടെ പാര്‍ട്ടിയുടെ വനിതാ നേതാക്കളോട് പോലിസ് വളരെ മോശമായാണു പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it