Kottayam Local

എരുമേലിയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളായി; യു.ഡി.എഫില്‍ തര്‍ക്കം

എരുമേലി: എരുമേലി ഗ്രാമപ്പഞ്ചായത്തിലെ 23 വാര്‍ഡുകളിലും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളായപ്പോള്‍ യു.ഡി.എഫി ല്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലും ജനതാദള്‍ (യു), ആര്‍.എസ്.പി കക്ഷികളുമായും തര്‍ക്കം. സി. പി.എം. 13 വാര്‍ഡുകളിലും മൂന്ന് വാര്‍ഡുകളില്‍ സി.പി.എം. സ്വതന്ത്രരും, അഞ്ച് വാര്‍ഡുകളില്‍ സി.പി.ഐയുമാണ് എല്‍.ഡി. എഫില്‍ അവസാനവട്ടം ധാരണയായിരിക്കുന്നത്.

അവശേഷിക്കുന്ന രണ്ട് വാര്‍ഡുകള്‍ കേരളാ കോണ്‍ഗ്രസ് സെക്കുലറിന് നല്‍കാനാണ് ധാരണ. കനകപ്പലം വാര്‍ഡില്‍ മാത്രമാണ് സി. പി.എം. സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നത്. സി.പി. എം. മല്‍സരിക്കുന്ന വാര്‍ഡുകളും സ്ഥാനാര്‍ഥികളും ചുവടെ: പഴയിടം-ഷീബാ അഷറഫ്, കിഴക്കേക്കര- രാധാകൃഷ്ണന്‍ നായര്‍, ചേനപ്പാടി-സുധാ സി ജി, ഒഴക്കനാട്-ടി എസ് കൃഷ്ണകുമാര്‍, വാഴക്കാല- കെ ആര്‍ അജേഷ്, കാരിശ്ശേരി-സന്തോഷ് കെ ജി, ഇരുമ്പൂന്നിക്കര-വസന്ത രവീന്ദ്രന്‍, തുമരംപാറ- ഗിരിജാ സഹദേവന്‍, മൂക്കന്‍പെട്ടി- സോമന്‍ തെരുവത്ത്, എലിവാലിക്കര-പി എ ഇര്‍ഷാദ്, എരുമേലി ടൗണ്‍- ഫാരിസാ ജമാല്‍, ശ്രീനിപുരം-റജിമോള്‍ ശശി. സി.പി.എം. സ്വതന്ത്രരായി സോജന്‍ സ്‌കറിയാ ഉമ്മിക്കുപ്പയിലും മിനി കാക്കനാട്ട് ഏയ്ഞ്ചല്‍വാലിയിലും സൂസമ്മ രാജു പമ്പാവാലിയിലും മല്‍സരിക്കും.

സി.പി.ഐ. മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളും വാര്‍ഡുകളും ചുവടെ: ചെറുവള്ളി-വിപി സുഗതന്‍, മുക്കൂട്ടുതറ-എ സി ചാക്കോ, മുട്ടപ്പള്ളി- വത്സല രാജപ്പന്‍, പ്രപ്പോസ്-ഷേര്‍ളി ജോജി, പൊരിയന്‍മല - ഇ കെ സുബ്രമണ്യന്‍. കണമല, നേര്‍ച്ചപ്പാറ വാര്‍ഡുകളാണ് സെക്കുലറിന് നല്‍കാന്‍ ഏകദേശ ധാരണയായത്. യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ എട്ട് വാര്‍ഡുകളില്‍ ഏഴിടത്തും സ്ഥാനാര്‍ഥികളായി. ഏഞ്ചല്‍വാലി- വല്‍സമ്മ തോമസ്, ഉമ്മിക്കുപ്പ- മാത്യു ഐസക്ക്, മുട്ടപ്പള്ളി-അനിതാ ബാബു, പ്രപ്പോസ്- മിനി രാജു, പൊര്യന്‍മല-സണ്ണി കുറ്റുവേലില്‍, ഒഴക്കനാട് -മാണി നടുവത്താനി, കിഴക്കേക്കര-സുമ കുളങ്ങരേത്ത് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. കിഴക്കേക്കര, ചെറുവള്ളി വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സുമായി സീറ്റുകള്‍ വച്ച് മാറാന്‍ നീക്കമുണ്ട്.

മുസ്‌ലിം ലീഗീന്റെ രണ്ട് വാര്‍ഡുകളിലും സ്ഥാനാര്‍ഥികളായി. നേ ര്‍ച്ചപ്പാറയില്‍ ഷെമീനാ ലത്തീഫും, വാഴക്കാലായില്‍ രതീഷ് രവിയുമാണ് സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. ബ്ലോക്ക് പഞ്ചായത്തിന്റെ എരുമേലിയിലെ മൂന്ന് ഡിവിഷനുകളിലും ഇടത് പക്ഷത്ത് സ്ഥാനാര്‍ഥികളായി. ചേനപ്പാടി ഡിവിഷനില്‍ തങ്കമ്മ ജോര്‍ജുകുട്ടിയും എരുമേലി ഡിവിഷനില്‍ പി കെ അബ്ദുല്‍ കരീമും, മുക്കൂട്ടുതറ ഡിവിഷനില്‍ എം കെ തങ്കപ്പനുമാണ് സി.പി. എം. പ്രതിനിധികളായി ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍.
Next Story

RELATED STORIES

Share it