kasaragod local

എരിയാല്‍ പാലത്തിലെ വീതി കുറവ്; കാല്‍നടയാത്രക്കാര്‍ അപകട ഭീഷണിയില്‍

എരിയാല്‍: കാസര്‍കോട്-മംഗളുരു ദേശീയ പാതയിലെ എരിയാല്‍ പാലം കാല്‍നട യാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തുന്നു. പാലത്തിന്റെ വീതി കുറവ് കാരണം കാല്‍നടയാത്രക്കാര്‍ക്ക് നടന്നു പോവാന്‍ സാധിക്കുന്നില്ല.
നേരത്തെ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നതിനാല്‍ നിരവധി അപകടങ്ങളും മരണങ്ങളും ഉണ്ടായിരുന്നു. ദ്രവിച്ച പാലത്തിന്റെ കൈവരികള്‍ നന്നാക്കണമെന്നും പാലം വീതി കൂട്ടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു എന്നാല്‍ കൈവരികള്‍ നന്നാക്കിയെങ്കിലും പാലം വീതി കൂട്ടിയില്ല.
ടാങ്കര്‍ ലോറികളും ചരക്ക് വാഹനങ്ങളുമടക്കം ദിവസേന നൂറുക്കണക്കിന് വാഹനങ്ങളാണ് പാലം വഴി കടന്നു പോവുന്നത്. പാലത്തിന് സമീപത്തെ മദ്‌സയില്‍ പഠിക്കുന്ന പിഞ്ചു കുട്ടികളടക്കുള്ളവരും വിദ്യാര്‍ഥികളും നാട്ടുകാരും വീതി കുറഞ്ഞ പാലത്തിലൂടെ ജീവന്‍ പണയം വച്ചാണ് നടന്നു പോവുന്നത്.
ഇരുവശങ്ങളില്‍ നിന്നും വരുന്ന ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്നു പോവുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാനുള്ള സൗകര്യം പോലുമില്ല. കണ്ണ് തെറ്റിയാല്‍ വാഹനങ്ങള്‍ക്കിടയിലാവും. അപകട മേഖലകൂടിയാണ് ഈ സ്ഥലം. പാലത്തിന്റെ ഇരുവശങ്ങളിലും കാല്‍നടയാത്രക്കാര്‍ക്ക് കടന്നു പോവാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. കൂടാതെ താളിപ്പടുപ്പ്, അടക്കത്ത്ബയല്‍, എരിയാല്‍, ചൗക്കി, മൊഗ്രാല്‍, മൊഗ്രാല്‍പുത്തൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലെ ഹൈവേകളിലുള്ള ബസ് സ്‌റ്റോപ്പുകള്‍കള്‍ റോഡില്‍ തള്ളി നില്‍ക്കുന്നത് കാരണം കെഎസ്ആര്‍ടിസി സ്വകാര്യ ബസ്സുകള്‍ റോഡില്‍ തന്നെ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും അപകടത്തിനിടയാക്കുന്നുണ്ട്.
ഇത് കാരണം മറ്റ് വാഹനങ്ങള്‍ക്ക് കടന്ന് പോവാന്‍ പ്രയാസമുണ്ടാക്കുന്നു. ബസ് സ്‌റ്റോപ്പുകള്‍ റോഡില്‍ നിന്നും നിശ്ചിത അകലത്തില്‍ പിന്നിലാക്കി നിര്‍മിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it