Flash News

എയര്‍ കേരള വിമാന സര്‍വീസിന് വീണ്ടും ചിറകുമുളയ്ക്കുന്നു

ന്യൂഡല്‍ഹി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ എയര്‍ കേരള വിമാന സര്‍വീസിന് വീണ്ടും ചിറകുമുളയ്ക്കുന്നു. അന്താരാഷ്ട്ര സര്‍വീസ് നടത്താന്‍ ആഭ്യന്തര സര്‍വീസ് നടത്തിയുള്ള പരിചയം വേണമെന്ന നിബന്ധന ഒഴിവാക്കി പുതിയ വ്യോമയാന നയം വരുന്നതായ റിപോര്‍ട്ടുകളാണ് എയര്‍കേരളയ്ക്ക് പ്രതീക്ഷയാകുന്നത്. ആഭ്യന്തര സര്‍വീസ് നടത്തി പരിചയമുള്ളവര്‍ക്കു മാത്രമേ അന്താരാഷ്ട്ര സര്‍വീസ് അനുവദിക്കൂ എന്ന നിലവിലെ നയംമൂലം കട്ടപ്പുറത്തായ പദ്ധതിക്ക് നയത്തില്‍ ഇളവു വരുന്നതോടെ വീണ്ടും ജീവന്‍ വയ്ക്കുകയാണ്. 20 വിമാനങ്ങള്‍ സ്വന്തമായി ഉള്ളവര്‍ക്ക് ആഭ്യന്തര സര്‍വീസ് നടത്തിയുള്ള പരിചയം കണക്കിലെടുക്കാതെ അന്താരാഷ്ട്ര സര്‍വീസിന് അനുമതി നല്‍കുന്ന തരത്തിലേക്ക് നിബന്ധനകളില്‍ ഇളവു വരുത്തിയേക്കുമെന്നാണ് സൂചന.

Next Story

RELATED STORIES

Share it