Flash News

എയര്‍ ഇന്ത്യ നോണ്‍വെജ് ഭക്ഷണം ഒഴിവാക്കുന്നു

എയര്‍ ഇന്ത്യ നോണ്‍വെജ് ഭക്ഷണം ഒഴിവാക്കുന്നു
X
AIR-INDIA

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ ഒന്നര മണിക്കൂര്‍ വരെയുള്ള യാത്രകളില്‍ എക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക്് നല്‍കുന്ന ഭക്ഷണത്തില്‍ നിന്നും നോണ്‍വെജ് വിഭവങ്ങള്‍
ഒഴിവാക്കുന്നു. ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ചായയും കാപ്പിയും ഒഴിവാക്കാനും തീരുമാനമുണ്ട്. ജനുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
90 മിനിറ്റു വരെയുള്ള യാത്രകളില്‍ ഇപ്പോള്‍ നല്‍കിവരുന്ന വെജ്- നോണ്‍വെജ് സാന്‍ഡ് വിച്ച്, കേക്ക് എന്നിവ ഒഴിവാക്കാനും  തീരുമാനമുണ്ട്. ഇവയ്ക്കുപകരം ഒരു മണിക്കൂറിനും ഒന്നരമണിക്കൂറിനും ഇടയില്‍ ദൈര്‍ഘ്യമുള്ള ആഭ്യന്തര സെക്ടര്‍ യാത്രകളിലെ എക്കണോമി ക്ലാസുകാര്‍ക്ക് പൂര്‍ണ വെജിറ്റേറിയന്‍ ഇന്ത്യന്‍ ഊണ് നല്‍കണമെന്ന്് നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ പുറത്തിറങ്ങിക്കഴിഞ്ഞു. എയര്‍ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ഇതിനകം പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ടെങ്കിലും തങ്ങള്‍ ഭക്ഷണത്തിന്റെ നിലവാരം ഉയര്‍ത്തുകയാണെന്നാണ് കമ്പനിയുടെ നിലപാട്. വിമാനക്കമ്പനികള്‍ ഇത്തരം തീരുമാനമെടുക്കുന്നതിന് മുന്‍പ് കസ്റ്റമര്‍ സര്‍വേ നടത്തേണ്ടതുണ്ടെന്ന് ട്രാവല്‍- ടൂറിസം രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനു പകരം ഏകപക്ഷീയമായാണ് എയര്‍ ഇന്ത്യ ഇത്തരമൊരു തീരുമാനമെടുത്തതെന്നും അവര്‍ പറയുന്നു.
Next Story

RELATED STORIES

Share it