Flash News

എയര്‍ ഇന്ത്യ കോഴിക്കോട്ടേക്ക് പുതിയ വിമാനം ഏര്‍പ്പെടുത്തി

ദുബയ്്:  ദുബയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക്്് എയര്‍ ഇന്ത്യ പുതിയ വിമാനം ഏര്‍പ്പെടുത്തി. നിലവില്‍ സര്‍വ്വീസ് നടത്തിയിരുന്ന എയര്‍ ബസ്സ് 321 മാറ്റിയാണ് ഏറ്റവും പുതിയ 320 സര്‍വ്വീസ്് നടത്തുന്നത്്. ദുബയ്് ഹൈദരാബാദ് സെക്ടറിലേക്കും പുതിയ സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം മുതലാണ് ഏറ്റവും പുതിയ വിമാനങ്ങളുമായി സര്‍വ്വീസ് സര്‍വ്വീസ് ആരംഭിച്ചത്. പുതിയ വിമാനത്തില്‍ 180 യാത്രക്കാരെ കൊണ്ട് പോകാന്‍ കഴിയും. പഴയ സര്‍വ്വീസില്‍ 170 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. അതേ സമയം പുതിയ വിമാനത്തില്‍ ബിസിനസ്സ്് ക്ലാസ്സ് ഉണ്ടായിരിക്കുന്നതല്ല. എയര്‍ ഇന്ത്യ വാടകക്ക് എടുത്താണ് ഈ പുതിയ വിമാനം സര്‍വ്വീസ് നടത്തുന്നത്്. കഴിഞ്ഞ വര്‍ഷം മുതലാണ് ഒരു ചൈനീസ് സ്ഥാപനവുമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ വാടക്ക് സര്‍വ്വീസ് നടത്താന്‍ കരാര്‍ ഉണ്ടാക്കിയത്. സാധാരണ വിമാന കമ്പനികള്‍ 3 വര്‍ഷത്തേക്കാണ് വാടക കരാര്‍ ഉണ്ടാക്കുന്നതെങ്കിലും എയര്‍ ഇന്ത്യ 12 വര്‍ഷത്തേക്കാണ് വാടകക്ക്് എടുത്തിരിക്കുന്നത്്. ഷാര്‍ജ-കൊച്ചി സെക്ടറിലും സര്‍വ്വീസ് നടത്താന്‍ പുതിയ ഏതാനും മാസം മുമ്പ് വിമാനം ഏര്‍പ്പെടുത്തിയിരുന്നു. അതേ സമയം ദുബയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്ന ഒരു വിമാനത്തിലും ബിസിനസ്സ്് ക്ലാസ്സ് ഇല്ലാത്തത് ഉയര്‍ന്ന ക്ലാസ്സില്‍ യാത്ര ചെയ്യന്ന വ്യവസായികളടക്കമുള്ളവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
Next Story

RELATED STORIES

Share it