Flash News

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നു
X
KONICA MINOLTA DIGITAL CAMERA

കബീര്‍ എടവണ്ണ

ദുബയ് :  വന്‍ സാമ്പത്തിക നേട്ടം കൊയ്യുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്  വേനല്‍ക്കാല ഷെഡ്യൂളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സി.ഇ.ഒ. കെ.ശ്യാം സുന്ദര്‍ പറഞ്ഞു. ഇന്നലെ കോഴിക്കോട് നിന്നും റാസല്‍ഖൈമയിലേക്ക് ആദ്യമായി സര്‍വ്വീസ് ആരംഭിച്ച വിമാനത്തിലെത്തിയ അദ്ദേഹം ദുബയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് 250 കോടി രൂപ ലാഭം കൈവരിച്ചിട്ടുണ്ട്. വിഷു മുതല്‍ വിമാനത്തിലെ യാത്രക്കാരുടെ പ്രിയപ്പെട്ട ഭക്ഷണം ഓണ്‍ലൈന്‍ വഴി പണം അടച്ച് ബുക്ക് ചെയ്യാന്‍ കഴിയും. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് 95 ശതമാനവും കൃത്യമായി സര്‍വ്വീസ് നടത്തുന്നുണ്ട്.

exp

[related] ഏപ്രില്‍ 7 മുതല്‍ ദുബയ്-മുംബൈ, ഷാര്‍ജ-മുംബൈ സര്‍വ്വീസുകള്‍ ആരംഭിക്കും. ജൂണ്‍ ഒന്ന് മുതല്‍ ദുബയ്-കോഴിക്കോട് സെക്ടറില്‍ ഒരു സര്‍വ്വീസ് കൂടി ആരംഭിക്കും. ഗള്‍ഫ് സെക്ടറില്‍ ഇപ്പോല്‍ ആഴ്ചയില്‍ നടത്തുന്ന 96 സര്‍വ്വീസുകള്‍് മാര്‍ച്ച് 28 മുതല്‍ 119 ആയി ഉയര്‍ത്തും.ഇതോടു കൂടി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണം 8184 ല്‍ നിന്നും 11718 ആയി വര്‍ദ്ധിക്കും. കോഴിക്കോട് നിന്നും ദോഹ, മനാമ എന്നീ നഗരങ്ങളിലേക്കും സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കും. ദമാം-കോഴിക്കോട് നോണ്‍ സ്‌റ്റോപ് സര്‍വ്വീസ് ആഴ്ചയില്‍ നാലാക്കി ഉയര്‍ത്തും. കോഴിക്കോട് -കുവൈത്ത് സര്‍വ്വിസ് മൂന്നില്‍ നിന്നും അഞ്ചാക്കും.

ദുബയ്-തിരുവനന്തപുരം ആറ് സര്‍വ്വീസാക്കി മാറ്റും. ദമാമില്‍ നിന്നും കൊച്ചിയിലേക്ക് മൂന്ന് സര്‍വ്വീസ് ഏര്‍പ്പെടുത്തും. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് അടുത്ത വര്‍ഷം വേനല്‍കാലത്ത് പറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാനായി വിമാനത്തിലെ സീറ്റുകള്‍ മാറ്റി സ്ഥാപിക്കും. താമസിയാതെ തന്നെ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. വിമാന സുരക്ഷ ഏറെ പ്രാധാന്യം നല്‍കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് 17 സ്വന്തം വിമാനങ്ങളാണുള്ളത്. കൂടാതെ 6 വിമാനങ്ങള്‍ ലീസിനും വാങ്ങും. വാര്‍ത്താ സമ്മേളനത്തില്‍ എയര്‍ ഇന്ത്യ മിഡില്‍ ഈസ്റ്റ് ആഫ്രിക്ക മാനേജര്‍ മെല്‍വില്‍ ഡിസില്‍വ, യു.എ.ഇ. മാനേജര്‍ പ്രേം സാഗര്‍ എന്നിവരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it