എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് എതിരേയുള്ള റിപോര്‍ട്ട് റദ്ദാക്കി

കൊച്ചി: എയര്‍ ഇന്ത്യ ജീവനക്കാരായ 17 വനിതകള്‍ നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥനെതിരേ ഇന്റേണല്‍ കംപ്ലയിന്റ് അതോറിറ്റി നടത്തിയ അന്വേഷണ റിപോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി.
നിയമപരമായ മാര്‍ഗത്തിലൂടെ ഉദ്യോഗസ്ഥന് തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കി വീണ്ടും ഈ വിഷയം പരിഗണിക്കണമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ എല്‍ എസ് സിബു നല്‍കിയ ഹരജിയിലാണു നടപടി.
ലൈംഗികാരോപണം ഉന്നയിച്ചു വനിതാ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ ഐസിസി ഏകപക്ഷീയ നടപടി സ്വീകരിച്ചെന്നും തന്റെ വിശദീകരണം കേട്ടില്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it