എയര്‍ ഇന്ത്യ ആവശ്യപ്പെട്ടത് 4300 കോടി; അനുവദിച്ചത് 1,713 കോടി

ന്യൂഡല്‍ഹി: നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യക്ക് ധനകാര്യ മന്ത്രി ബജറ്റില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കു നീക്കിവച്ചത് 1,713 കോടി രൂപ. എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡയറക്ടറേറ്റ് പവന്‍ ഹാന്‍സ് ലിമിറ്റഡ്, സിവില്‍ ഏവിയേഷന്‍ ബ്യൂറോ തുടങ്ങിയ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന വ്യോമയാന മന്ത്രാലയത്തിന് മൊത്തത്തില്‍ 4,417 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്. 4300 കോടി രൂപയായിരുന്നു എയര്‍ ഇന്ത്യ സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നത്.
എയര്‍ ഇന്ത്യയുടെ നഷ്ടം ഈ വര്‍ഷം മാര്‍ച്ചോടെ 40 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ പറഞ്ഞിരുന്നു. 2015 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം 5,859.91 കോടിയായിരുന്നു.
Next Story

RELATED STORIES

Share it