എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍-ജിദ്ദ സര്‍വീസ് മാര്‍ച്ച് 27 മുതല്‍ പുനരാരംഭിക്കുന്നു
BY Sumeera SMR2 Dec 2015 5:09 AM GMT
Sumeera SMR2 Dec 2015 5:09 AM GMT
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വെ നവീകരണ പ്രവര്‍ത്തികളുടെ ഭാഗമായി പിന്വലിച്ചഎയര് ഇന്ത്യയുടെ കരിപ്പൂര്‍-ജിദ്ദ വിമാന സര്‍വീസ് മാര്‍ച്ച് 27 മുതല്‍ പുനരാരംഭിക്കുന്നു. കൊച്ചിയില്‍ നിന്ന് വൈകീട്ട് 5.10 ന് പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ എഐ-963 വിമാനം 6 മണിയോടെ കരിപ്പൂരിലെത്തി 7.40 ന് കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് നേരിട്ട് പറക്കും. വിമാനസമയ ഷെഡ്യൂള്‍ പ്രഖ്യാപിച്ച എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിങ് തുടങ്ങി.
ചൊവ്വ, വെള്ളി ഒഴികെയുളള ദിവസങ്ങളില്‍ സര്‍വീസുണ്ടാകും. കരിപ്പൂര്‍-ജിദ്ദ സെക്ടറില്‍ സര്‍വീസ് ആരംഭിക്കുന്നുണ്ടെങ്കിലും ജിദ്ദ- കരിപ്പൂര്‍ സര്‍വീസ് പ്രഖ്യാപിച്ചിട്ടില്ല.
റണ്‍വെ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനിടയിലാണ് എയര്‍ ഇന്ത്യയുടെ ജെമ്പോ വിമാനം സര്‍വീസ് ആരംഭിക്കുന്നത്. റണ്‍വെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ചെറിയ വിമാനങ്ങള്‍ക്കാണ് നിലവില്‍ കരിപ്പൂരില്‍ അനുമതിയുള്ളത്.വിമാന ലാന്റിങ് സ്ഥലമടക്കം നവീകരിക്കുന്നതിനാല്‍ വലിയ വിമാനങ്ങളുടെ ലാന്റിങ് നിര്‍ത്തലാക്കുകയായിരുന്നു.
എന്നാല്‍ വിമാനങ്ങള്‍ ഭാരം കുറച്ച് റണ്‍വെയില്‍ ഇറക്കുന്നതിന് പ്രശ്നങ്ങളുമില്ല. ഈ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ കൊച്ചിയില്‍ നിന്ന് കാലിയായി കരിപ്പൂരില്‍ പറന്നെത്തി യാത്രക്കാരുമായി ജിദ്ദയിലേക്ക് പുറപ്പെടാന്‍ തയ്യാറാവുന്നത്. എയര്‍ ഇന്ത്യയുടെ രീതിയില്‍ നിര്‍ത്തലാക്കിയ മറ്റുവിമാനങ്ങളും ഇത്തരത്തില്‍ സര്‍വീസ് പുനരാലോചിക്കുന്നുണ്ട്. വേനലവധിക്ക് നാട്ടില്‍ സ്കുളുകള്‍ അടക്കുന്നതും, ഉംറ തീര്‍ത്ഥാടകരുടെ തിരക്കും മുന്‍ നിര്‍ത്തിയുളള കൊയ്ത്തിനാണ് കരിപ്പൂര്‍-ജിദ്ദ സെക്ടര്‍ എയര്‍ ഇന്ത്യ തുറക്കുന്നത്. ഏപ്രില്‍ മുതല്‍ സീസണ് സമയമായതിനാല്‍ നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രക്കാര്‍ വര്‍ധിക്കും. ഇതു മുന്‍ നിര്‍ത്തി വിമാന ടിക്കറ്റ് നിരക്ക് വിമാനക്കമ്പനി കുത്തനെ വര്‍ധിപ്പിക്കുകയാണ്. പുതുതായി ആരംഭിക്കുന്ന കരിപ്പൂര്‍-ജിദ്ദ സെക്ടറില്‍ എയര്‍ ഇന്ത്യ് 24,000 രൂപയാണ് ഈടാക്കുന്നത്. ഇത് ക്രമാതീതമായി ഉയരും.
സൗദിയിലേക്ക് നിലവില്‍ ദമാമിലേക്ക് മാത്രമാണ് എയര്‍ ഇന്ത്യ എകസ് പ്രസിന്റെ സര്‍വ്വീസുളളത്. കഴിഞ്ഞ മെയ് ഒന്നുമുതലാണ് റണ്‍വെ നവീകരണത്തിന്റെ ഭാഗമായി കരിപ്പൂരില്‍ ജെമ്പോ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത്.ഇതോടെ ജിദ്ദ, റിയാദ്, മേഖലകളിലേക്കുളള എയര്‍ ഇന്ത്യയുടേയും ദുബൈയിലേക്കുളള എമിറേറ്റ്സ് എയറിന്റേയും വിമാനങ്ങള്‍ പിന്‍വലിച്ച് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.കരിപ്പൂരില്‍ റണ്‍വെ നവീകരണ പ്രവര്‍ത്തികള്‍ നടന്നുവരികയാണ്.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT