thrissur local

എയര്‍പോര്‍ട്ട് റോഡില്‍ ടൈല്‍സ് പാകല്‍ പുരോഗമിക്കുന്നു

മാള: നെടുമ്പാശ്ശേരി എയര്‍പോ ര്‍ട്ട് റോഡില്‍ ടൈല്‍സ് പാകുന്ന ജോലികള്‍ പുരോഗമിക്കുന്നു. കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നയിടങ്ങളിലാണ് ടൈല്‍സ് വിരിക്കുന്നത്. പാറപ്പുറം പോളക്കുളം സ്‌റ്റോപ്പില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ടൈല്‍സ് നിരത്തിയിരുന്നു. അവിടെ നിന്ന് 150 മീറ്ററോളം മാറിയാണ് കഴിഞ്ഞദിവസം രാത്രിയില്‍ ടൈല്‍സിട്ടത്.
ഇനി ടൈല്‍സ് വിരിക്കല്‍ അവശേഷിക്കുന്നത് കുഴൂര്‍ വിളക്കുകാല്‍ ജങ്ഷനിലാണ്. ഗതാഗതം കാര്യമായി തടസ്സപ്പെടാതിരിക്കാന്‍ രാത്രിയിലാണ് ടൈല്‍സ് വിരിക്കുന്നത്. മുന്നറിയിപ്പൊന്നുമില്ലാതെ റോഡ് തടസ്സപ്പെടുത്തി ടൈല്‍സ് വിരിക്കുന്നതിനാല്‍ പണി നടക്കുന്നതറിയാതെ എത്തുന്ന വാഹനങ്ങള്‍ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരേണ്ട അവസ്ഥയുമുണ്ട്. റോഡിന്റെ പണി കഴിഞ്ഞു ഒരുമാസം പിന്നിട്ട ശേഷമാണ് ടൈല്‍സ് വിരിക്കല്‍ നടക്കുന്നത്. റോഡിലെ പ്രതലം പൊളിച്ച് നീക്കി ബേബി മെറ്റല്‍ നിരത്തിയാണ് ടൈല്‍സ് വിരിക്കുന്നത്. ടാറിങ്ങിനോട് ചേര്‍ന്ന ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്യുന്നുമുണ്ട്.
വെള്ളക്കെട്ട് രൂപപ്പെടുന്നയിടങ്ങളില്‍ ടൈല്‍സ് വിരിച്ചാല്‍ ടാറിങ് പൊളിയുന്നതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നതിനാലാണ് ടൈല്‍സ് വിരിക്കുന്നത്. ഏതെങ്കിലും ടൈല്‍സ് പൊട്ടുകയാണെങ്കിലും അവ മാറ്റിയിടാമെന്നതും അനുകൂല ഘടകമാണ്. ഒരു മാസത്തിലേറെയായി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ആശ്വാസമേകിക്കൊണ്ടാണ് ടൈല്‍സ് വിരിക്കല്‍ തകൃതിയായി നടക്കുന്നത്.
Next Story

RELATED STORIES

Share it