Business

എയര്‍ക്രാഫ്റ്റ് ഇറക്കുമതി ചട്ടങ്ങളില്‍ ഇളവ്

എയര്‍ക്രാഫ്റ്റ് ഇറക്കുമതി ചട്ടങ്ങളില്‍ ഇളവ്
X
aircraft
ന്യൂഡല്‍ഹി:എയര്‍ക്രാഫ്റ്റ് ഇറക്കുമതിയുടെ മാനദണ്ഡങ്ങളില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇളവ് വരുത്തി. ഇറക്കുമതി സംബന്ധിച്ച പ്രാരംഭ ധാരാണയ്ക്ക്  ഇനി മുതല്‍  ഡിരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സെക്ടറല്‍ റഗുലേറ്ററുടെ അനുമതി മാത്രം മതി.

ഇറക്കുമതിക്കുള്ള പ്രാരംഭ എന്‍.ഓ.സി നല്‍കുന്നതിന് ഏവിയേഷന്‍ മന്ത്രാലയം ഡിജിസിഎയെ ചുമതലപ്പെടുത്തുന്നതോടെ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. നിലവില്‍ സര്‍വീസുകള്‍ വികസിപ്പിക്കാന്‍  ശ്രമം നടത്തുന്ന ആഭ്യന്തര വിമാനകമ്പനികള്‍ക്കാണ് ഇത് ഏറെ ഗുണകരമാവുക.

ഇറക്കുമതി സംബന്ധിച്ച് ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നയത്തിന് അനുസരിച്ച് ഒക്ടോബര്‍ ഒമ്പതിന് ഡിജിഎഫ്ടി നിയമാവലികള്‍ പരിഷ്‌കരിച്ചിരുന്നുവെങ്കിലും റിസര്‍വ് ബാങ്ക് നവംബര്‍ 26 മുതലാണ് ഇത് നടപ്പില്‍ വരുത്തുന്നത്.
ഡിജിസിഎ യുടെ 'നോ ഒബ്ജക്ഷന്‍' സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ ഇറക്കുമതിക്കുള്ള പണം റിസര്‍വ് ബാങ്കില്‍ കെട്ടിവയ്ക്കാമെന്ന് കഴിഞ്ഞ ആഴ്ച ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു. നേരത്തെ, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പ്രത്യേക ഉത്തരവ് ലഭിച്ചാല്‍ മാത്രമേ ഇത് സാധ്യമാകുമായിരുന്നുള്ളൂ.
Next Story

RELATED STORIES

Share it