Flash News

എമിഗ്രേഷന്‍ സേവനങ്ങള്‍ക്ക് പകര്‍പ്പുകള്‍ സ്വീകരിക്കില്ല

ദുബയ്: ദുബയില്‍ താമസ കുടിയേറ്റ വകുപ്പുമായി (ജി.ഡി.ആര്‍.എഫ്.എ-ദുബയ്്) ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഇനിമുതല്‍ രേഖകളുടെ പകര്‍പ്പുകള്‍ സ്വീകരിക്കില്ല. ജി.ഡി.ആര്‍.എഫ്.എ ബ്രാഞ്ചുകളിലും ടൈപ്പിങ് സെന്ററുകളിലു ഇത് ബാധകമാണെന്ന് ഡയറക്ടറേറ്റ് വക്താവ് അറിയിച്ചു.
വിസയടക്കം ജി.ഡി.ആര്‍.എഫ്.എക്കു നല്‍കുന്ന ഏത് അപേക്ഷക്കും ഇനിമുതല്‍ ഉപയോക്താവിന്റെ യഥാര്‍ത്ഥ രേഖകള്‍ നല്‍കണം. എമിറേറ്റ്‌സ് ഐ.ഡി കാര്‍ഡിനു പുറമെ വിസ അപേക്ഷകര്‍ സ്‌പോണ്‍സറുടെ ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ (ഐബാന്‍) കൂടി ഹാജറാക്കണം. രാജ്യത്തിന്റെ കോഡടക്കം 34 അക്കങ്ങളുള്ള അക്കൗണ്ട് നമ്പറാണിത്. നിയമം ഒക്ടോബര്‍ 14നു തന്നെ പ്രാബല്യത്തിലായെങ്കിലും ചില ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ നവംബര്‍ 14 മുതല്‍ തീരുമാനം കര്‍ശനമായി നടപ്പാക്കും. ഇതിനു ശേഷം യഥാര്‍ത്ഥ രേഖകള്‍ സമര്‍പ്പിക്കാത്ത അപേക്ഷകള്‍ നിരസിക്കും.
സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ പുതിയ നിയമങ്ങള്‍ ജി.ഡി.ആര്‍.എഫ്.എ സഹായിക്കുമെന്ന്് മേജര്‍ ജനറല്‍ മുഹമ്മദ് അഹമദ് അല്‍ മര്‍റി പറഞ്ഞു. ഉപയോക്തൃ സംതൃപ്തി ലക്ഷ്യമിട്ട് തങ്ങളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ പതിവായി ശ്രമിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ക്ഷമത ഉയര്‍ത്താനുള്ള പദ്ധതികളും സ്വീകരിച്ചു വരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it