Flash News

എഫ്-16 യുദ്ധവിമാനങ്ങള്‍ പാക്കിസ്താന്‍ ഇന്ത്യക്കെതിരെ പ്രയോഗിച്ചേക്കുമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍

എഫ്-16 യുദ്ധവിമാനങ്ങള്‍ പാക്കിസ്താന്‍ ഇന്ത്യക്കെതിരെ പ്രയോഗിച്ചേക്കുമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍
X
f-16_fighter_jet_759

പാക്കിസ്താന് എഫ്-16 യുദ്ധ വിമാനങ്ങള്‍ നല്‍കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍. ഈ വിമാനങ്ങള്‍ പാക്കിസ്താന്‍ ഭീകരവാദത്തെ നേരിടാനായിരിക്കില്ല ഉപയോഗിക്കുക. ഇന്ത്യക്കെതിരെ ആയിരിക്കും പ്രയോഗിക്കുകയെന്നുമാണ് ഇവരുടെ ആശങ്ക.
അതിനാല്‍ പാക്കിസ്താന് എഫ് 16 യുദ്ധവിമാനങ്ങള്‍ നല്‍കാനുള്ള തീരുമാനം ഒബാമ ഭരണകൂടം പുനപരിശോധിക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. ഇന്ത്യ-പാക്ക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാക്കിസിതാന് യുദ്ധവിമാനങ്ങള്‍ നല്‍കാനുള്ള തീരുമാനം അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ പല അംഗങ്ങളും ചോദ്യംചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അംഗം മാറ്റ് സാല്‍മണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it