Gulf

എഫ്-റിങ് റോഡ് നാളെ മുതല്‍ ഭാഗികമായി അടക്കും

ദോഹ: എഫ്-റിങ് റോഡിന്റെ ഒരു ഭാഗം നാളെ മുതല്‍ ഭാഗികമായി അടക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. ഇതുവഴി യാത്ര ചെയ്യുന്നവര്‍ വഴിതിരിഞ്ഞു പോകേണ്ടി വരുന്നതിനാല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് അധിക സമയം കാണേണ്ടി വരും. എയര്‍ഫോഴ്‌സ് ഇന്റര്‍ചേഞ്ചിന് സമീപത്തെ റോഡാണ് ദോഹ മെട്രോ പ്രൊജക്ടിന്റെ പ്രവര്‍ത്തിയുടെ ഭാഗമായി ഒരാഴ്ചത്തേക്ക് രണ്ടു ഘട്ടമായി അടക്കുന്നത്.

അല്‍മതാര്‍ സ്ട്രീറ്റ്/അല്‍വക്‌റ റോഡ് ജങ്ഷന്‍ മുതല്‍ നജ്മ സ്ട്രീറ്റ് ഇന്റര്‍സെക്ഷന്‍ വരെ ഇരു ഭാഗത്തേക്കുമുള്ള റോഡ് ജനുവരി 4 മുതല്‍ 8 വരെ അഞ്ച് ദിവസത്തേക്കാണ് അടച്ചിടുക. ഇക്കാലയളവില്‍ സര്‍വീസ് ലെയ്ന്‍ തുറന്നിട്ടിരിക്കും.
തുടര്‍ന്ന് ഇന്റര്‍സെക്ഷനില്‍ നിന്ന് ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലേക്ക് നീളുന്ന സര്‍വീസ് ലെയ്ന്‍ ജനുവരി 9 മുതല്‍ 11 വരെ മൂന്നു ദിവസത്തേക്ക് അടക്കുമെന്നും ഖത്തര്‍ റെയില്‍ വെബ്‌സൈറ്റില്‍ അറിയിച്ചു.
ജനങ്ങളുടെ യാത്രയ്ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ എഫ്-റിങ് റോഡിന് സമാന്തരമായ സര്‍വീസ് റോഡുകള്‍ വഴി ബദല്‍ റൂട്ട് ഏര്‍പ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു. മെട്രോയുടെ പണിയുമായി ബന്ധപ്പെട്ട ഇതേ റോഡ് നവംബറില്‍ 12 ദിവസം അടച്ചിട്ടിരുന്നു. സംഭവം അറിയാത്ത പല വാഹനങ്ങളും ഇവിടെ കുരുക്കില്‍പ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it