എഫ്ഡിഐ ഇളവ്; പ്രതിഷേധം വ്യാപിക്കുന്നു

ന്യൂഡല്‍ഹി: പ്രത്യക്ഷ വിദേശ നിക്ഷേപ വ്യവസ്ഥയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ക്കെതിരേ പ്രതിഷേധം പടരുന്നു. ആര്‍എസ്എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചാണ് പുതുതായി സര്‍ക്കാരിനെതിരെ തിരിഞ്ഞത്. സര്‍ക്കാര്‍ ധൃതി വച്ചെടുത്ത തീരുമാനം നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും അതിന്റെ ഗുണങ്ങളും ദോഷങ്ങളും വിവരിച്ച് ധവളപത്രമിറക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സാമ്പത്തിക രംഗത്ത് നടപ്പാക്കുന്ന പദ്ധതികളുടെ ദൂഷ്യവശങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ നിയമിക്കണമെന്ന് മഞ്ച് അഖിലേന്ത്യാ കണ്‍വീനര്‍ അശ്വനി മഹാരാജന്‍ ആവശ്യപ്പെട്ടു.
വിദേശ നിക്ഷേപത്തില്‍ ഇളവു നല്‍കിയത് പിന്‍വലിച്ചില്ലെങ്കില്‍ വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംഘപരിവാര സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘം സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സ്വദേശി ജാഗരണ്‍ മഞ്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്.എല്ലാ പ്രശ്‌നങ്ങള്‍ക്കും വിദേശ നിക്ഷേപം പരിഹാരമല്ല. സാമ്പത്തിക രംഗത്ത് ഗുണത്തേക്കാളേറെ ദോഷമാണ് അതുകൊണ്ടുണ്ടാകുന്നത്. റോയല്‍ട്ടി, പലിശ, കിഴിവ്, ലാഭം, ശമ്പളം തുടങ്ങിയ വിഭാഗങ്ങളിലായി വലിയൊരു തുക വിദേശത്തേക്ക് പോവും. 2014-15ല്‍ മാത്രം 3100 കോടി അമേരിക്കന്‍ ഡോളര്‍ വിദേശനിക്ഷേപമായി ലഭിച്ചിരുന്നു. എന്നാല്‍ പുറത്തേയ്ക്ക് പോയത് 3650 കോടി അമേരിക്കന്‍ ഡോളറാണ് മഹാജന്‍ പറഞ്ഞു.
നേരത്തെ ഇടതുപക്ഷവും കോണ്‍ഗ്രസ്സും സര്‍ക്കാര്‍ നടപടിക്കെതിരേ ശബ്ദമുയര്‍ത്തിയിരുന്നു.
Next Story

RELATED STORIES

Share it