എഫ്എ കപ്പ്: മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍, ടോട്ടനം മുന്നേറി

ലണ്ടന്‍: എഫ്എ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം ഹോട്‌സ്പര്‍ തുടങ്ങിയ മുന്‍നിര ടീമുകള്‍ ആധികാരിക ജയത്തോടെ അഞ്ചാംറൗണ്ടിലേക്കു മുന്നേറി. നാലാം റൗണ്ടില്‍ സിറ്റി 4-0ന് ആസ്റ്റന്‍വില്ലയെയും ആഴ്‌സനല്‍ 2-1നു ബേ ണ്‍ലിയെയും ടോട്ടനം 4-1ന് കോള്‍കെസ്റ്ററിനെയും തുരത്തുകയായിരുന്നു.
വില്ലയ്‌ക്കെതിരേ യുവതാരം കെലെച്ചി ഇഹെനാച്ചോ സിറ്റിക്കുവേണ്ടി ഹാട്രിക്കോടെ കസറി. അതേസമയം, ബേണ്‍ലിക്കെതിരേയുള്ള കളിയില്‍ കല്ലും ചേംബേഴ്‌സും അലെക്‌സിസ് സാഞ്ചസുമാണ് ആഴ്‌സനലിനായി ലക്ഷ്യം കണ്ടത്.
Next Story

RELATED STORIES

Share it