എന്‍ പി പ്രദീപ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേയര്‍ സ്‌കൗട്ട്

കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എന്‍ പി പ്രദീപിനെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പ്ലേയര്‍ സ്‌കൗട്ട് ആയി നിയമിച്ചു. യുവ താരങ്ങളെയും കേരളത്തില്‍നിന്നുള്ള ഭാവിതാരങ്ങളെയും കണ്ടെത്തുന്നതിനാ യി ഹെഡ് കോച്ച് സ്റ്റീവ് കോപ്പലും അസിസ്റ്റന്റ കോച്ച് ഇഷ്ഫാഖ് അഹമ്മദുമായി ചേര്‍ന്ന് പ്രദീപ് പ്രവര്‍ത്തിക്കും.
തൊടുപുഴയില്‍നിന്നുള്ള പ്രദീപ് പതിനേഴ് വയസ്സ് മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനുവേണ്ടി കളിക്കുന്നതാണ്. ഗോള്‍കീപ്പര്‍ ഒഴികെ എല്ലാ പൊസിഷനിലും കളിച്ചിട്ടുള്ള ഇദ്ദേഹം കേരള ലീഗ് മല്‍സരങ്ങളില്‍ വിജയിക്കാന്‍ എസ്ബിടിക്ക് കരുത്തായിരുന്നു. ഡിഫന്‍സീവ് താരമായും സ്‌ട്രൈക്കറായും ആക്രമണകാരിയായ മിഡ് ഫീ ല്‍ഡറായും തിളങ്ങിയിരുന്നു.
വിവിധ പ്രായത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പ്രദീപ് 2005ല്‍ സാഫ് ഗെയിംസ് ചാം പ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 50 രാജ്യാന്തര മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 2006ല്‍ മഹീന്ദ്ര യുനൈറ്റഡ് നാഷനല്‍ ലീഗ് ചാംപ്യന്‍മാര്‍ക്കൊപ്പം ചേര്‍ന്ന പ്രദീപ് തുടര്‍ന്ന് വിവ കേരള എഫ്‌സി, മോഹന്‍ ബെഗാന്‍, ഡോഡ്‌സല്‍ ഫുട്‌ബോള്‍ ക്ലബ്ബ്, മുംബൈ എന്നിവയില്‍ കളിച്ചു. ആഭ്യന്തരരംഗത്തെ കഴിവുറ്റവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങളില്‍ അടിത്തറയിടാന്‍ സ്റ്റീവിനും ഇഷ്ഫാഖിനുമൊപ്പം എന്‍ പി പ്രദീപ് പ്രവര്‍ത്തിക്കുമെന്നും യുവ പ്രതിഭകളായ കളിക്കാരെ കണ്ടെത്തുമെന്നും കെബിഎഫ്‌സി സിഇഒ വിരന്‍ ഡിസില്‍വ പറഞ്ഞു.
കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ലോകനിലവാരമുള്ള ഒരു ഫുട്‌ബോ ള്‍ ടീമിനെ വളര്‍ത്തിയെടുക്കുന്നതിന് ഇത് ആദ്യപടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it