എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് ലോക്‌സഭയുടെ അഭിനന്ദനം

ന്യൂഡല്‍ഹി: വാണിജ്യ കോടതികളുമായി ബന്ധപ്പട്ട നിയമനിര്‍മാണ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച എന്‍ കെ പ്രേമചന്ദ്ര ന്‍ എംപിക്ക് ലോക്‌സഭയുടെ അഭിനന്ദനം. നിയമത്തിലെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ച് പന്ത്രണ്ട് ഭേദഗതികളാണ് എന്‍ കെ പ്രേമചന്ദന്‍ ഇന്നലെ സഭയില്‍ അവതരിപ്പിച്ചത്. ഭേദഗതി നിര്‍ദേശങ്ങളെല്ലാം ശബ്ദവോട്ടോടെ തള്ളി ബില്ല് പാസാക്കി. എന്നാല്‍, എംപി ഉന്നയിച്ച ഭേദഗതി നിര്‍ദേശങ്ങളെ അഭിനന്ദിച്ചുകൊണ്ട് പാര്‍ലമെന്ററികാര്യ മന്ത്രി എം വെങ്കയ്യനായിഡു സംസാരിച്ചു.
നിയമ കമ്മീഷന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ വരാതെപോയ ന്യൂനതകളാണ് ഭേദഗതിയിലൂടെ പ്രേമചന്ദ്രന്‍ ഉന്നയിച്ചതെന്ന് മന്ത്രി പറഞ്ഞു. എ ന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ എല്ലാ അംഗങ്ങളും മാതൃകയാക്കണമെന്നും വെങ്കയ്യനായിഡു പറഞ്ഞു.
നല്ല ഗൃഹപാഠം നടത്തി ഫലപ്രദമായ നിര്‍ദേശങ്ങളും ഭേദഗതികളും അവതരിപ്പിച്ചു സംസാരിക്കുന്ന പ്രേമചന്ദ്രനെപ്പോലുള്ളവര്‍ സഭയില്‍ ഉണ്ടെങ്കില്‍ സഭയുടെ നിലവാരം ഉയരുമെന്നു വെങ്കയ്യനായിഡു പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശത്തെ ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഡസ്‌കിലടിച്ചു അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it