എന്‍സിസി: താടി വളര്‍ത്താന്‍ അനുമതി നല്‍കുന്നത്  പരിശോധിക്കുന്നു

ഹൈദരാബാദ്: എന്‍സിസിയിലെ മുസ്‌ലിം കാഡറ്റുകള്‍ക്ക് താടി വളര്‍ത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശ് ന്യൂനപക്ഷ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ പ്രതിരോധ മന്ത്രാലയം പരിശോധിച്ചുവരുകയാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ആബിദ് റസൂല്‍ ഖാന്‍ അറിയിച്ചു. താടി വളര്‍ത്തിയതിന് എന്‍സിസിയില്‍ വിലക്കു നേരിടുന്ന ചില മുസ്‌ലിം കാഡറ്റുകള്‍ ഇതിനായി കമ്മീഷന് ഹരജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സിഖ് സമുദായത്തിന് ഇക്കാര്യത്തില്‍ നല്‍കിയ ഒഴിവ്, മുസ്‌ലിം സമുദായത്തിനും ബാധകമാക്കണമന്നാവശ്യപ്പെട്ട് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയത്. ന്യൂനപക്ഷ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ പരിശോധിച്ച ശേഷം സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിക്കുമെന്ന് രണ്ടിന് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍ പറഞ്ഞതായും ഖാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it