എന്‍സിപി നേതാവിന് വധഭീഷണി

മാവേലിക്കര: കേരളത്തില്‍ സിപിഎം പ്രവര്‍ത്തകരെ തെരുവി ല്‍ നേരിടുമെന്നു പ്രസ്താവിച്ച കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍പ്രസാദിന്റെ നടപടിയെ ചോദ്യംചെയ്ത് പ്രസ്താവന ഇറക്കിയ എന്‍സിപി നേതാവും പ്രമുഖ അഭിഭാഷകനുമായ ഹാമിദ് എസ് വടുതലയ്ക്ക് അജ്ഞാതന്റെ വധഭീഷണി. കലാപത്തിന് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ഭരണഘടനയോടും നിയമവാഴ്ചയോടും വെല്ലുവിളിയാണ് നടത്തിയതെന്നുമായിരുന്നു ഹാമിദ് എസ് വടുതലയുടെ പ്രസ്താവന. ഈ പ്രസ്താവന തുടര്‍ന്ന് ഇന്നലെയാണ് തപാലില്‍ അദ്ദേഹത്തിനു ഭീഷണിക്കത്ത് ലഭിച്ചത്.
Next Story

RELATED STORIES

Share it