എന്‍സിപി: ആദ്യപാദം ശശീന്ദ്രന്‍ മന്ത്രിയാവും

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തെ ചൊല്ലി എന്‍സിപിയില്‍ ഉടലെടുത്ത തര്‍ക്കത്തിന് പരിഹാരമായി. രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാനാണു തീരുമാനം. ഇതുപ്രകാരം ആദ്യപാദം എ കെ ശശീന്ദ്രനും രണ്ടാംപാദം തോമസ് ചാണ്ടിയും മന്ത്രിയാവും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാവും.
മന്ത്രിസ്ഥാനത്തിന് ഇരുവരും അവകാശവാദമുന്നയിച്ച സാഹചര്യത്തില്‍ കേന്ദ്രനേതൃത്വം ഇടപെടുകയായിരുന്നു. അതേസമയം, ജെഡിഎസില്‍ മന്ത്രിസ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രതീരുമാനം കാത്തിരിക്കുകയാണ് സംസ്ഥാനനേതൃത്വം.
മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിലപാടില്‍ മാത്യു ടി തോമസും കെ കൃഷ്ണന്‍കുട്ടിയും ഉറച്ചുനില്‍ക്കുകയാണ്. മാത്യു ടി തോമസ് മന്ത്രിയാവുന്നതിനോടാണ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനും സിപിഎമ്മിനും താല്‍പര്യമെന്നാണു സൂചന.
Next Story

RELATED STORIES

Share it