എന്‍ഡോസള്‍ഫാന്‍ സമരത്തിന്  നേതൃത്വം നല്‍കും: വിഎസ്

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ സംയുക്ത സമരസമിതി ജനുവരി 26ന് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിക്കു മുന്നില്‍ ആരംഭിക്കുന്ന അനിശ്ചിതകാല പട്ടിണിസമരത്തിന് താന്‍ നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.
2014 ജനുവരി 26ന് മുഖ്യമന്ത്രിയുടെ വസതിക്കു മുമ്പില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ നടത്തിയ കഞ്ഞിവയ്പ്പു സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിയമസഭാ മന്ദിരത്തിലെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലെടുത്ത ഒരു തീരുമാനം പോലും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പ്രഖ്യാപനങ്ങള്‍ നടത്തുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തിട്ട് നടപ്പാക്കാതിരിക്കുകയാണ് സര്‍ക്കാര്‍.
കൃഷിമന്ത്രി കെ പി മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങളും നാളിതുവരെ നടപ്പായിട്ടില്ല. ഇത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടു കാണിക്കുന്ന കണ്ണില്‍ചോരയില്ലാത്ത പ്രവൃത്തിയാണ്.
ഈ സാഹചര്യത്തിലാണ് എന്‍ഡോസള്‍ഫാന്‍ സംയുക്ത സമരസമിതി വീണ്ടും സമരം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സമരം വിജയിപ്പിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും വി എസ് വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it