എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സ്വയംതൊഴില്‍ പദ്ധതി ആരംഭിച്ചു: മന്ത്രി

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളില്‍ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീ ആരംഭിച്ച ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികളുടെ അമ്മമാര്‍ക്ക് സ്വയംതൊഴില്‍ പദ്ധതികള്‍ ആരംഭിക്കാനായി 2 ലക്ഷം രൂപവീതം അനുവദിച്ചതായി മന്ത്രി ഡോ. എം കെ മുനീര്‍ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ മുളിയാര്‍, പെരള, കല്ലാര്‍, കാറഡുക്ക, കയ്യൂര്‍ചീമേനി, പുല്ലൂര്‍പെരിയ എന്നീ ആറ് പഞ്ചായത്തുകളിലെ സ്വയംതൊഴില്‍ യൂനിറ്റുകളില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ അമ്പതോളം ഗുണഭോക്താക്കളുണ്ടാവും. കുടുംബശ്രീയുടെ ചരിത്രത്തിലാദ്യമായിട്ടാണ് 100 ശതമാനം സബ്‌സിഡി നിരക്കില്‍ സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി തുക വകയിരുത്തുന്നത്. കുടുംബശ്രീ ജില്ലാ മിഷനാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല.
Next Story

RELATED STORIES

Share it