എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രത്യേക ട്രൈബ്യൂണല്‍ ആവശ്യമില്ല

കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പരാതികള്‍ക്കായി പ്രത്യേക ട്രൈബ്യൂണലിന്റെ ആവശ്യമില്ലെന്നു ഹൈക്കോടതി. എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിനു നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഇനി ട്രൈബ്യൂണലിനു പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി.
ദുരിതബാധിതര്‍ക്കായി തൃപ്തികരമായ ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച സാഹചര്യത്തില്‍ സാമ്പത്തികമായ അധിക ബാധ്യതയുണ്ടാകുമെന്നത് കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് പ്രത്യേക ട്രൈബ്യൂണല്‍ ആവശ്യം തള്ളിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നും ദുരിതാശ്വാസ നടപടികള്‍ നടപ്പാക്കുന്നില്ലെന്നും ആരോപിച്ച് ബി കുമാരന്‍, അമ്പലത്തറ കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരുള്‍പ്പെടെ നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ചു കോടതിയെ അറിയിച്ചിട്ടുണ്ട്. അര്‍ഹര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നതായി സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളില്‍ നിന്നു വ്യക്തമാണ്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം 1.5 ലക്ഷം രൂപവീതം 197 പേര്‍ക്കു നല്‍കിയിട്ടുണ്ട്. ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനത്തിന് അന്തര്‍ദേശീയ തലത്തില്‍ തന്നെ നിരോധം പ്രാവര്‍ത്തികമായ പശ്ചാത്തലത്തി ല്‍ ഈ ആവശ്യം പ്രത്യേകം പരിഗണിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it