എന്‍ഡിഎ സര്‍ക്കാരിന് ദലിത് വിരുദ്ധ മനോഭാവം: മായാവതി

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ദലിത്‌വിരുദ്ധ മനോഭാവമാണു വച്ചുപുലര്‍ത്തുന്നതെന്ന് ബിഎസ്പി നേതാവ് മായാവതി. അംബേദ്കറുടെ ചരമദിനത്തിലാണ് 1992ല്‍ വര്‍ഗീയ കക്ഷികള്‍ ബാബരി മസ്ജിദ് തകര്‍ത്തതെന്ന് മായാവതി പറഞ്ഞു. അംബേദ്കര്‍ ചരമദിനത്തില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അവര്‍. കോണ്‍ഗ്രസ് സര്‍ക്കാരിനെ പോലെ തന്നെ പൊള്ളയായ വാഗ്ദാനങ്ങളല്ലാതെ അംബേദ്കറുടെ അനുയായികളുടെ ഉന്നമനത്തിനായി ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ദലിതുകളെയും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെയും അവര്‍ അപഹസിക്കുകയാണ്.
Next Story

RELATED STORIES

Share it