എന്‍ഡിഎ സര്‍ക്കാരിന് അരുണ്‍ ഷൂരിയുടെ വിമര്‍ശനം;  മന്‍മോഹന്‍ സര്‍ക്കാരിനൊപ്പം പശുവിനെ ചേര്‍ത്താല്‍ മോദി സര്‍ക്കാരായി

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി. കേന്ദ്രസര്‍ക്കാര്‍ വന്‍ പരാജയമാണെന്നു പറഞ്ഞ അരുണ്‍ ഷൂരി കഴിഞ്ഞ മന്‍മോഹന്‍സിങ് സര്‍ക്കാരിനൊപ്പം പശുവിനെ കൂടി ചേര്‍ത്താല്‍ നരേന്ദ്ര മോദി സര്‍ക്കാരായെന്നു പരിഹസിച്ചു.
വാര്‍ത്താ തലക്കെട്ടുകള്‍ കൈകാര്യം ചെയ്യുന്നതുപോലെയാണ് സാമ്പത്തികനയം കൈകാര്യം ചെയ്യുന്നതെന്നാണ് നരേന്ദ്ര മോദി വിശ്വസിച്ചിരിക്കുന്നത്. എന്നാല്‍, ഇത് ഒരിക്കലും ഫലപ്രദമാവില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ നാളുകള്‍ ജനങ്ങള്‍ വീണ്ടും ഓര്‍ത്തുതുടങ്ങിയിട്ടുണ്ട്.
യുപിഎ സര്‍ക്കാരിന്റെയും എന്‍ഡിഎ സര്‍ക്കാരിന്റെയും നയങ്ങള്‍ ഒന്നുതന്നെയാണ്. ഈ സര്‍ക്കാരിന്റെ കൂടെ പശു ഉണ്ടെന്നതു മാത്രമാണ് ഒരു വ്യത്യാസം. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് മുന്‍ പത്രാധിപര്‍ ടി എന്‍ നൈനാന്‍ എഴുതിയ ടേണ്‍ ഓഫ് ദി ടോര്‍ട്ടോയിസ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങി ല്‍ സംസാരിക്കുകയായിരുന്നു സാമ്പത്തിക വിദഗ്ധന്‍ കൂടിയായ അരുണ്‍ ഷൂരി. വാജ്‌പേയി മന്ത്രിസഭയില്‍ ഓഹരി വിറ്റഴിക്കല്‍ മന്ത്രിയായിരുന്നു അരുണ്‍ ഷൂരി.മോദിയെ പോലെ ഇത്രയും ദുര്‍ബലനായ ഒരു പ്രധാനമന്ത്രി ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.
പ്രധാനമന്ത്രിയുടെ ഓഫിസില്‍ അധികാരമല്ല, പ്രവര്‍ത്തനങ്ങളാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.ഉറങ്ങിക്കിടക്കുന്ന ആമയുടെ മെല്ലെപ്പോക്കിനോടാണ് സ ര്‍ക്കാരിനെ ഉപമിക്കാനാവുക. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന വ്യവസായികള്‍ സത്യം തുറന്നുപറയുന്നില്ല. സന്ദര്‍ശ—നത്തിനുശേഷം എന്താണ് സംഭവിക്കുന്നതെന്നു വിസ്മയംകൊള്ളുന്ന അവര്‍ എന്തെങ്കിലും ചെയ്യൂ എന്ന് അപേക്ഷിക്കുകയാണ്. എന്നിട്ട് പുറത്തുവന്ന് കേന്ദ്രസര്‍ക്കാരിനു പത്തില്‍ ഒമ്പതു മാര്‍ക്ക് നല്‍കുന്നതായി മാധ്യമങ്ങളോട് പറയുകയും ചെയ്യുന്നു. എല്ലാവരുമായി സംഘര്‍ഷത്തിന്റെ പാത സ്വീകരിക്കാതെ യോജിച്ചുപോവുകയാണു വേണ്ടത്. ഡല്‍ഹി-മുംബൈ വ്യാവസായിക ഇടനാഴി പണിയണമെങ്കില്‍ അഞ്ചു മുഖ്യമന്ത്രിമാരുടെ പിന്തുണ വേണമെന്നും ഷൂരി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it