എന്‍ജിനീയറിങ്-ആര്‍കിടെക്ചര്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ 28 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പ്രഫഷനല്‍ കോളജുകളിലെ എന്‍ജിനീയറിങ്-ആര്‍കിടെക്ചര്‍ കോഴ്‌സുകളിലേക്ക് 2016-2017 വര്‍ഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റിനുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ 28ന് വൈകീട്ട് അഞ്ചുവരെ. 2016ലെ കേരള എന്‍ജിനീയറിങ്-ആര്‍കിടെക്ചര്‍ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി തയ്യാറാക്കിയ റാങ്ക്‌ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ംംം.രലല.സലൃമഹമ. ഴീ ്.ശി എന്ന വെബ്‌സൈറ്റിലൂടെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യാത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല.
ഓപ്ഷനുകള്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യുന്നതിന് ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫെസിലിറ്റേഷന്‍ സെന്ററുകളും ഹെല്‍പ് ഡെസ്‌ക്കുകളും സംസ്ഥാനത്തുടനീളം ഇക്കാലയളവില്‍ പ്രവര്‍ത്തിക്കും. ഇവയുടെ വിശദമായ പട്ടിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അതേസമയം, സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ ഫീസ് അംഗീകരിക്കാന്‍ തയ്യാറായി മൂന്നു കോളജുകള്‍ കൂടി രംഗത്തുവന്നു. സ്വകാര്യ സ്വാശ്രയ കോളജുകളായ നോര്‍ത്ത് പറവൂര്‍ മാതാ കോളജ് ഓഫ് ടെക്‌നോളജി, ചേര്‍ത്തല കെ ആര്‍ ഗൗരിയമ്മ കോളജ് ഓഫ് എന്‍ജിനീയറിങ്, കോഴിക്കോട് സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്വാശ്രയ കോളജ് എന്നിവയാണിവ. ഇതോടെ 58 കോളജുകള്‍ കുറഞ്ഞ ഫീസ് അംഗീകരിച്ചിട്ടുണ്ട്. മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് റാങ്ക്‌ലിസ്റ്റില്‍ മിനിമം 10 മാര്‍ക്ക് വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് മേല്‍നോട്ടസമിതിയായ ജസ്റ്റിസ് ജെയിംസ് കമ്മിറ്റി നിലപാട് സ്വീകരിച്ചതോടെ മാനേജ്‌മെ ന്റുകള്‍ അയഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനും അസോസിയേഷനിലെ ഭിന്നത പരിഹരിക്കാനുമായുള്ള അസോസിയേഷന്‍ യോഗം ഇന്ന് എറണാകുളത്ത് നടക്കും.
നാളെ സര്‍ക്കാരിനെ മാനേജ്‌മെന്റ് അസോസിയേഷന്‍ സമീപിക്കും. തുടര്‍ന്ന് മാനേജ്‌മെന്റ് സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവും.
Next Story

RELATED STORIES

Share it