Pathanamthitta local

എന്‍ജിഒ അസോസിയേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത് മാതൃകാപരം

തിരുവല്ല: അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുമ്പോഴും പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ എന്‍ജിഒ അസോസിയേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് കൂടി കടന്നത് മാതൃകാപരമാണെന്ന്മന്ത്രി അടൂര്‍ പ്രകാശ്.
കേരള എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കോശി മാണി അധ്യക്ഷത വഹിച്ചു.
ഡോ. സജി ചാക്കോ, നഗരസഭാ ചെയര്‍മാന്‍ വര്‍ഗീസ്, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനീഷ് വരിക്കണ്ണാമല, റോബിന്‍ പരുമല, പി എസ് വിനോദ് കുമാര്‍, ജോസ് തോമസ്, സുരേഷ് കുഴുവേലില്‍, തോമസ് ജോര്‍ജ് സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എന്‍ രവികുമാര്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി കോശി മാണി (പ്രസി.), പി എസ് വിനോദ് കുമാര്‍ (സെക്രട്ടറി), തോമസ് ജോര്‍ജ് (ഖജാഞ്ചി), ഷാജി ജോണ്‍, തടത്തില്‍ ബദറുദ്ദീന്‍, ഷിബു മണ്ണടി, എം ഷമീം ഖാന്‍ (വൈസ് പ്രസി.), ജി ജയകുമാര്‍, ബിജു ശാമുവേല്‍, പ്രശാന്ത് കുമാര്‍, ടി മിനി കുമാരി (ജോയിന്റ് സെക്ര.), റോസമ്മ വര്‍ഗീസ് (വനിതാ ഫോറം കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it