Districts

എന്‍ഐടി ബിരുദദാന ചടങ്ങ് അഞ്ചിന്

കോഴിക്കോട്: എഞ്ചിനീയറിങ്, സയന്‍സ് മേഖലകളില്‍ ഇന്ത്യയിലെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ എന്‍ഐടിയുടെ 11ാം ബിരുദദാന ചടങ്ങ് ഈ മാസം അഞ്ചിന് നടക്കും. എഞ്ചിനീയറിങ്, സയന്‍സ്, ആര്‍ക്കിടെക്റ്റര്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ 2014-15 വര്‍ഷത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമെല്ലാം നേടിയ 1400ലധികം പേരാണ് വൈകീട്ട് നാലു മുതല്‍ ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ബിരുദമേറ്റുവാങ്ങുക. ഡല്‍ഹി എന്‍ഐടി ഓണററി പ്രഫസറും ഐഐടി ഗോരഖ്പൂര്‍ മുന്‍ ഡയറക്ടറുമായ പത്മശ്രീ ഡോ. കസ്തൂരി ലാല്‍ ചോപ്ര ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. സൊസൈറ്റി ഫോര്‍ സയന്റിഫിക് വാല്യൂസിന്റെ അധ്യക്ഷനും ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് സോളാര്‍ എനര്‍ജി മെറ്റീരിയല്‍സ് ആന്റ് സോളാര്‍ സെല്‍സിന്റെ അസോഷ്യേറ്റ് എഡിറ്ററുമാണ് ഡോ. കെ എല്‍ ചോപ്ര. എന്‍ഐടി കോഴിക്കോട് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍പേഴ്‌സണ്‍ അരുണാ ജയന്തി, എന്‍ഐടി ഡയറക്ടര്‍ ഡോ. ശിവാജി ചക്രവര്‍ത്തി, എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it