Flash News

എന്‍ഐഎ ഉദ്യോഗസ്ഥന്റെ മരണം പത്താന്‍കോട്ടെ രഹസ്യങ്ങള്‍ ഒളിച്ചുവെക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ തെളിവെന്ന് പാക് പത്രം

എന്‍ഐഎ ഉദ്യോഗസ്ഥന്റെ മരണം പത്താന്‍കോട്ടെ രഹസ്യങ്ങള്‍ ഒളിച്ചുവെക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ തെളിവെന്ന് പാക് പത്രം
X


Pathan-kot

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹ്മദ് വെടിയേറ്റു മരിച്ച സംഭവം പത്താന്‍ കോട്ട് ആക്രമണം സംബന്ധിച്ച കാര്യങ്ങള്‍ ഒളിച്ചുവെക്കാന്‍ ഇന്ത്യ നടത്തുന്നശ്രമങ്ങളുടെ തെളിവാണെന്ന് പത്താന്‍കോട്ട് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്  പാക് പത്രമായ പാകിസ്താന്‍ ടുഡേ. പത്താന്‍കോട് വ്യോമസേനാ താവളത്തിലെ ആക്രമണം

NIA-OFFICER

പാകിസ്താനെ അപകീര്‍ത്തിപ്പെടുത്താന്‍ ഇന്ത്യ കളിച്ച നാടകമായിരുന്നെന്നും പത്രം ആരോപിച്ചു. പത്താന്‍കോട്ട്  ആക്രമണം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ കൈവശം തെളിവുകളില്ലെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും പത്രം പറഞ്ഞു.
[related]ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞാഴ്ച ഇന്ത്യയിലെത്തിയ പാക് അന്വേഷണസംഘത്തോട് എന്‍ഐഎ സഹകരിച്ചില്ലെന്നും  ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പാകിസ്താന്‍ ടുഡേ പറഞ്ഞു. വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയവര്‍ പാകിസ്താനില്‍ നിന്നാണ് വന്നതെന്നതിന് തെളിയിക്കാന്‍ ഇന്ത്യയിലെ  അധികൃതര്‍ക്ക് കഴിഞ്ഞില്ല. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം എല്ലാ അക്രമികളെയും ഇന്ത്യന്‍ സേന വെടിവെച്ചു കൊന്നു. എന്നാല്‍ ഇത് ലോകസമൂഹത്തിന്റെ പരമാവധിശ്രദ്ധ പിടിച്ചുപറ്റാന്‍ ഇത് മൂന്നുദിവസത്തെ നാടകമായി ഇന്ത്യ അവതരിപ്പിക്കുകയായിരുന്നു- പത്രം ആരോപിച്ചു

Next Story

RELATED STORIES

Share it