എന്‍ഐഎ ഉദ്യോഗസ്ഥന്റെ മരണം: വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്നതായി ഐജി

ലഖ്‌നോ: എന്‍ഐഎ ഉദ്യോഗസ്ഥന്‍ മുഹമ്മദ് തന്‍വീര്‍ അഹ്മദിന്റെ മരണം സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് പോലിസ്. ഡല്‍ഹി പോലിസ് അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ടെന്നും ഐജി എ മുത്ത ജെയിന്‍ പറഞ്ഞു.
ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ബൈക്കില്‍ പോവുന്ന രണ്ടുപേരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇക്കാര്യവും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഐജി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോ ള്‍ പങ്കുവയ്ക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിനിടെ പരിക്കേറ്റ അഹ്മദിന്റെ ഭാര്യയെ നോയിഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഹ്മദിന്റെ മരണത്തില്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഖേദം പ്രകടിപ്പിച്ചു. ഇദ്ദേഹത്തിന്റെ കുടുംബത്തിന് 20 ലക്ഷം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഹ്മദിന്റെ കുടുംബത്തിന് സുരക്ഷ ന ല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസന്വേഷിക്കുന്ന ഏജന്‍സികള്‍ക്ക് വേണ്ട സഹകരണം നല്‍കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടു. ഈ കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
Next Story

RELATED STORIES

Share it