എന്‍എസ്‌യു ദേശീയ നിര്‍വാഹക സമിതി യോഗം സമാപിച്ചു

കൊച്ചി: കഴിഞ്ഞ രണ്ട് ദിവസമായി അങ്കമാലിയില്‍ നടന്നു വന്ന നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ (എന്‍എസ്‌യു ) ദേശീയ നിര്‍വാഹക സമിതി യോഗം സമാപിച്ചു. ആര്‍എസ്എസ് നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ വിദ്യാര്‍ഥി സമൂഹത്തെ ആഹ്വാനം ചെയ്തു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരനായകന്‍ യഷസ്വി മിശ്ര യോഗത്തില്‍ സംസാരിച്ചു. വിവിധ സര്‍വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച യോഗം പ്രക്ഷോഭങ്ങള്‍ രാജ്യത്താകമാനം വ്യാപിപ്പിക്കാന്‍ ആഹ്വാനം ചെയ്തു.
ഡോ. ബി ആര്‍ അംബേദ്കറുടെ 125ാം ജന്മദിനാഘോഷവും അനുസ്മരണ ചടങ്ങുകളും സമ്മേളനത്തില്‍ നടന്നു. ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങളും ഭീഷണികളും എന്ന വിഷയത്തില്‍ മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍ സംസാരിച്ചു. വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണത്തിനെതിരേയും കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാര്‍ഥി, ദലിത് പീഡനത്തിനെതിരെയും ഈ മാസം 23ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് റോജി പറഞ്ഞു.
Next Story

RELATED STORIES

Share it