Flash News

എന്‍എസ്ജി പ്രവേശനം:വിദേശകാര്യ സെക്രട്ടറി ബെയ്ജിങ് സന്ദര്‍ശിച്ചു

എന്‍എസ്ജി പ്രവേശനം:വിദേശകാര്യ സെക്രട്ടറി ബെയ്ജിങ്  സന്ദര്‍ശിച്ചു
X
S-Jaishankar-Indian-embassy[related] ന്യൂഡല്‍ഹി: ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിന് പിന്തുണതേടി വിദേശകാര്യ സെക്രട്ടറി ബെയ്ജിങ്  സന്ദര്‍ശിച്ചു. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ ചൈന ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ ചൈന സന്ദര്‍ശിച്ചത്.
ഈ മാസം 23,24 തിയ്യതികളിലായി സിയോളില്‍ നടക്കുന്ന എന്‍എസ്ജി യോഗത്തില്‍ ചൈന ഇന്ത്യയെ അനുകൂലിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ചൈന,സൗത്ത് ആഫ്രിക്ക,ന്യൂസിലാണ്ട്,തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും എന്‍എസ്ജിയിലെ പ്രമുഖ രാജ്യങ്ങളായ യുഎസ്,ബ്രിട്ടണ്‍,ഇറ്റലി,മെക്‌സിക്കോ,സ്വിറ്റ്‌സര്‍ലാന്റ്,റഷ്യ തുടങ്ങിയവക്ക് അനുകൂല നിലപാടാണ് ഉള്ളത്.
ജൂണ്‍ 16,17 തിയ്യതികളില്‍ ബെയ്ജിങ് സന്ദര്‍ശിച്ച ജയശങ്കര്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്തുവെന്ന് പറഞ്ഞു.
Next Story

RELATED STORIES

Share it