Kottayam Local

എന്‍എസ്എസിന് 98 കോടിയുടെ ബജറ്റ്

ചങ്ങനാശ്ശേരി: 98 കോടി 15 ലക്ഷം രൂപ വരവും അത്രയും തുക തന്നെ ചെലവും പ്രതീക്ഷിക്കുന്ന 2016-17 വര്‍ഷത്തെ എന്‍എസ്എസ് ബജറ്റ് പെരുന്നയില്‍ ഇന്നലെകൂടിയ പ്രതിനിധിസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി സു—കുമാരന്‍ നായര്‍ അവതരിപ്പിച്ചു. കെട്ടിട നിര്‍മാണം നടന്നുവരുന്ന ഗുരുവായൂര്‍ ഗസ്റ്റ്ഹൗസ്, കോട്ടയത്ത് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഹോസ്റ്റല്‍ എന്നിവക്കായി മൂന്നുകോടിരൂപ ബജറ്റില്‍ നീക്കിവച്ചു.
കുറത്തികാട്, വായ്പ്പൂര്, വെച്ചൂര്‍, ചിങ്ങവനം എന്നിവിടങ്ങളില്‍ പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള എയ്ഡഡ് സ്‌കൂളുകളില്‍ കെട്ടിടം പണികള്‍ക്കു നാലുകോടി 65 ലക്ഷം രൂപയും ഫര്‍ണീച്ചര്‍, ലൈബ്രറി എന്നിവക്കായി 1.70 കോടി രൂപയും ബജറ്റില്‍ വകകൊള്ളിച്ചു.
നിലമ്പൂരില്‍ അനുവദിച്ച പുതിയ ആയുര്‍വേദ ആശുപത്രിയുടെ പൂര്‍ത്തീകരണത്തിനായി 50 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തി. 2017ലെ അഖിലകേരള നായര്‍പ്രതിനിധി സമ്മേളനത്തിന്റെയും മന്നംജയന്തി ആഘോഷങ്ങളുടേയും ചെലവിലേക്കായി 60ലക്ഷം രൂപയും എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പു, ആധ്യാത്മിക പഠനകേന്ദ്രം, ഗ്രാന്റുകള്‍, സാമൂഹികസേവനപദ്ധതികള്‍, മാനവശേഷിവികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കും ബജറ്റില്‍ തുക കൊള്ളിച്ചു.
എന്‍എസ്എസിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്കു പുതുതായി 9 പേരെ തിരഞ്ഞെടുത്തു. പി എന്‍ നരേന്ദ്രനാഥന്‍ നായര്‍(പത്തനംതിട്ട), പി ബാലകൃഷ്ണപിള്ള(കോട്ടയം), എം സംഗീത്കുമാര്‍(തിരുവനന്തപുരം), കെ എം രാജഗോപാലപിള്ള(മാവേലിക്കര), വി രാഘവന്‍(തളിപ്പറമ്പ്), കെ ആര്‍ ശിവന്‍കുട്ടി(പന്തളം), സി പി ചന്ദ്രന്‍നായര്‍(മീനച്ചില്‍), ജി മധുസൂദനന്‍പിള്ള(ചിറയന്‍കീഴ്), ഡി അനില്‍കുമാര്‍(തിരുവല്ല) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
Next Story

RELATED STORIES

Share it