എന്‍എസ്എസിനെ വിരട്ടി കാവി പുതപ്പിക്കാന്‍ ബിജെപി ശ്രമിക്കേണ്ട: ജി സുകുമാരന്‍ നായര്‍
BY Sumeera SMR1 Jan 2016 8:16 PM GMT
Sumeera SMR1 Jan 2016 8:16 PM GMT
ചങ്ങനാശ്ശേരി: എന്‍എസ്എസിനെ വിരട്ടി കാവി പുതപ്പിക്കാന്‍ ബിജെപി ശ്രമിക്കേണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. 139ാമത് മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ച് പെരുന്നയില്‍ അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം സംരക്ഷിക്കുക, ജനാധിപത്യം ഉറപ്പുവരുത്തുക, സാമുദായിക നീതിക്കു വേണ്ടി പ്രയത്നിക്കുക എന്നിവ എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളാണ്. ഇതില്‍ നിന്നു വ്യതിചലിച്ച് പുറത്തുനില്ക്കുന്നവര് പറയുന്നപോലെ പ്രവര്‍ത്തിക്കാന്‍ പറ്റില്ല.
തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതെ എന്എസ്എസിനെക്കുറിച്ച് പഠിക്കാന്‍ ബിജെപി നേതൃത്വം തയ്യാറാവുകയാണ് വേണ്ടത്. ബിജെപിയിലെ ചെറിയ ഒരു വിഭാഗമാണ് തങ്ങളെ അലോസരപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാന്‍ എന്‍എസ്എസ് ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ഒരു പാര്‍ട്ടിയും കണ്ണുരുട്ടി ഭയപ്പെടുത്താനും നോക്കേണ്ട.
എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഏതു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുപോലെ ഏതു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്‍എസ്എസില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും പാര്‍ട്ടികള്‍ നല്‍കണം -അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT