എന്‍എസ്എക്കു വിവരങ്ങള്‍ ചോര്‍ത്താന്‍ കോടതി അനുമതി

വാഷിങ്ടണ്‍: ദശലക്ഷക്കണക്കിനു യുഎസ് പൗരന്മാരുടെ ടെലിഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ യുഎസ് ചാര ഏജന്‍സിയായ എന്‍എസ്എയ്ക്കു കോടതി അനുമതി നല്‍കി. യുഎസിലെ അപ്പീല്‍ കോടതി 2013ല്‍ എന്‍എസ്എ വിവരങ്ങള്‍ ചോര്‍ത്തുന്നത് നിയമവിരുദ്ധമാണെന്നു ഉത്തരവിട്ടിരുന്നു. എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നായിരുന്നു ഇത്.
എന്നാല്‍, പുതിയ ഫെഡറല്‍ നിയമം നിലവില്‍ വരുന്നതിനു മുമ്പ് എന്‍എസ്എ വിവരം ചോര്‍ത്തുന്നത് തടയാന്‍ കഴിഞ്ഞ ദിവസം കോടതി വിസമ്മതിച്ചു. ഈയിടെ യുഎസ് കോണ്‍ഗ്രസ് പാസാക്കിയ ഫ്രീഡം ആക്റ്റ് എന്‍എസ്എയുടെ വ്യാപകമായ രീതിയിലുള്ള വിവരശേഖരണത്തെ തടയുകയും പകരം മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കാനും സമയം അനുവദിച്ചിരുന്നു. 180 ദിവസമാണ് അതിന് അനുവദിച്ചിരുന്നത്.
Next Story

RELATED STORIES

Share it