malappuram local

എന്റെ താനൂര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

താനൂര്‍: താനൂരിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 'എന്റെ താനൂര്‍' പദ്ധതി ഉദ്ഘാടനം ചെയ്തു. വൈകിട്ട് താനൂര്‍ അഞ്ചൂടി കുണ്ടുങ്കല്‍ പടിഞ്ഞാറുഭാഗത്ത് നടന്ന ചടങ്ങില്‍ മുതിര്‍ന്ന സിപിഐ(എം) നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, എ വിജയരാഘവന്‍, തവനൂര്‍ എംഎല്‍എ കെ ടി ജലീല്‍, വി അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ 'എന്റെ താനൂര്‍' പദ്ധതിയുടെ ഭാഗമായുള്ള വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
താഴ്ന്ന വരുമാനക്കാര്‍ക്ക് പകുതി വിലയ്ക്ക് അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുന്ന, സഞ്ചരിക്കുന്ന 'മിത്രം' പലവ്യഞ്ജന വില്‍പന കേന്ദ്രം, പ്രദേശവാസിക്കള്‍ക്ക് വേണ്ടിയുള്ള ആരോഗ്യപദ്ധതി 'ആരോഗ്യമിത്രം, തീരദേശവാസികള്‍ക്കുള്ള കുടിവെള്ള പദ്ധതിയായ തീരമിത്രം എന്നിവയ്ക്കാണ് തുടക്കം കുറിച്ചത്.
മലബാര്‍ മേഖലയ്ക്കാകെ മാതൃകയാവുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'എന്റെ താനൂര്‍' പദ്ധതിയില്‍ ഉമൈത്താനകത്ത് കുഞ്ഞിക്കാദര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പങ്കാളിത്തമുണ്ട്.
താനൂര്‍ മേഖലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഗുണഫലങ്ങള്‍ ഉറപ്പുവരുത്താന്‍ പര്യാപ്തമായ പ്രവര്‍ത്തനങ്ങളാണ് എന്റെ താനൂര്‍ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് വി അബ്ദുറഹ്മാന്‍ പറഞ്ഞു. സിപിഐ(എം) താനൂര്‍ മണ്ഡലം സെക്രട്ടറി ഇ ജയന്‍, ഉമൈത്താനകത്ത് കുഞ്ഞിക്കാദര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാരവാഹികള്‍ സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it