എന്താണ് മെല്‍ഡോണിയം?

മില്‍ഡ്രൊണേറ്റ് എന്നാണ് വാണിജ്യപരമായി മെല്‍ഡോണിയം അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇത് കായികതാരങ്ങള്‍ക്ക് നിയമവിരുദ്ധമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ഈ വര്‍ഷം മുതല്‍ മെല്‍ഡോണിയത്തെ ഉത്തേജകമരുന്നുകളുടെ പട്ടികയില്‍ കൂട്ടിച്ചേര്‍ത്തു. പ്രകടനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി അത്‌ലറ്റുകള്‍ ഇത് ഉപയോഗിക്കുന്നുണ്ടെന്ന് തെളിവ് ലഭിച്ചതിനാലാണ് അന്താരാഷ്ട്ര ആന്റി ഡോപിങ് ഏജന്‍സി (വാഡ) മെല്‍ഡോണിയത്തെ ഉത്തേജകമരുന്നായി കണക്കാക്കാന്‍ കാരണം.
2015 മുതല്‍ വാഡ ഈ മരുന്ന് ഉപയോഗിച്ച് മല്‍സരിക്കുന്ന അത്‌ലറ്റുകളെ നിരീക്ഷിച്ചു വരികയാണ്. ശരീരത്തിലെ രക്തസഞ്ചാരവേഗം കുറഞ്ഞവരെ ബാധിക്കുന്ന രോഗമായ ഇസ്‌കീമിയക്ക് മെല്‍ഡോണിയമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുള്ളത്. ഈ മരുന്ന് ഉപയോഗിക്കുന്ന അത്‌ലറ്റുകളുടെ ശാരീരികശേഷി വര്‍ധിക്കുമെന്നും മാനസികസമ്മര്‍ദ്ദം കുറയുമെന്നും വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it