എത്യോപ്യന്‍ ജൂതരെ സ്വീകരിക്കാനുള്ള പദ്ധതി ഇസ്രായേല്‍ റദ്ദാക്കി

ജറുസലേം: ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍നിന്നുള്ള ജൂതരെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള പദ്ധതി ഇസ്രായേല്‍ റദ്ദാക്കി. ഇതില്‍ പ്രതിഷേധിച്ചും എത്യോപ്യയിലെ തങ്ങളുടെ ബന്ധുക്കളെ രാജ്യത്തേക്കു കൊണ്ടുവരണമെന്നാവശ്യപ്പെട്ടും ഇസ്രായേലിലെ എത്യോപ്യര്‍ ജറുസലേമില്‍ പ്രകടനം നടത്തി. സര്‍ക്കാര്‍ നടപടി വിവേചനമാണെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി. ഫ്രാന്‍സ്, യുഎസ്, റഷ്യ എന്നിവിടങ്ങളിലുള്ള ജൂതന്‍മാരെ ഇസ്രായേലിലേക്ക് വരാന്‍ പ്രോല്‍സാഹിപ്പിക്കുന്ന സര്‍ക്കാര്‍ ആഫ്രിക്കക്കാരെ തഴയുകയാണെന്നും അവര്‍ ആരോപിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസിലേക്ക് നടന്ന പ്രകടനത്തില്‍ 2000ത്തോളം പേരാണ് പങ്കെടുത്തത്. വംശീയ വിവേചനം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യംവിളിച്ച് എത്യോപ്യയിലുള്ള തങ്ങളുടെ ബന്ധുക്കളുടെ ചിത്രങ്ങളും ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. 1,35,000ത്തോളം എത്യോപ്യന്‍ ജൂതന്‍മാരാണ് ഇസ്രായേലിലുള്ളത്.
Next Story

RELATED STORIES

Share it