എണ്ണ വിലയിടിവ്; സൗദി അറേബ്യയുമായി ചര്‍ച്ചയ്ക്കു തയ്യാറെന്ന് ഇറാന്‍

തെഹ്‌റാന്‍: അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വിലയില്‍ വന്‍ ഇടിവു നേരിടുന്ന അവസരത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുമായും ഒപെക് രാജ്യങ്ങളുമായും ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് ഇറാന്‍.
ഇറാന്‍ എണ്ണവകുപ്പ് മന്ത്രി ബിസാന്‍ സന്‍ഗന ആണ് ഇക്കാര്യം അറിയിച്ചത്. പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനുമേലുള്ള ഉപരോധം എടുത്തുകളഞ്ഞതിനു പിന്നാലെ എണ്ണയുടെ കയറ്റുമതി ഇറാന്‍ പുനരാരംഭിച്ചിരുന്നു. ദിവസേന 5,00,000 ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കാനാണ് രാജ്യത്തിന്റെ പദ്ധതിയെന്നും ഇറാന്‍ അറിയിച്ചിരുന്നു.
വിപണിയില്‍ എണ്ണവില കുറയുന്നതിന് ഇറാന്റെ നടപടിയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എണ്ണ ഉല്‍പാദകരാജ്യങ്ങള്‍ (ഒപെക്) സൗദി കടുംപിടുത്തം കാരണം എണ്ണയുല്‍പാദനം വെട്ടിക്കുറയ്ക്കാന്‍ വിസമ്മതിക്കുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടും.
ചില രാജ്യങ്ങള്‍ എണ്ണയുല്‍പാദനത്തില്‍ കുറവു വരുത്തില്ലെന്നു വാശി പിടിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയപ്രേരണയാണെന്ന് ജനുവരിയില്‍ സന്‍ഗന ആരോപിച്ചിരുന്നു.
ശക്തമായ രാഷ്ട്രീയ തീരുമാനമുണ്ടാവുകയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ എണ്ണവില സന്തുലിതാവസ്ഥയില്‍ കൊണ്ടുപോകാന്‍ സാധിക്കുമെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ഇര്‍ന വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it